30 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ: ബസ് യാത്രികനില്‍ നിന്ന് 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ഇന്നലെ പുലര്‍ച്ചെ കല്‍പ്പറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിയും സംഘവും കല്‍പ്പറ്റയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കോഴിക്കോട് ചെലവൂര്‍ വരിക്കോളി മീത്തല്‍ വീട്ടില്‍ ജാഫറില്‍ നിന്ന് കുഴല്‍പ്പണം പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ഓണക്കാലത്ത് അതിര്‍ത്തി കടന്ന് കുഴല്‍പ്പണവും ലഹരിവസ്തുക്കളും എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലൂടെ മലപ്പുറം. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് വ്യാപകമായി കുഴപ്പണവും നിയമവരുദ്ധ വസ്തുക്കളും പോകുന്നുണ്ടെന്ന അറിവ് പൊലിസിന് നേരത്തെതന്നെയുണ്ട്. ഓണക്കാലത്ത് ഇതിന്റെ ഒഴുക്ക് കൂടുതലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. പുലര്‍ച്ചെ മൂന്നു മുതല്‍ കല്‍പ്പറ്റയിലൂടെ കടന്നുപോയ വാഹനങ്ങളും പൊലിസ് പരിശോധിച്ചു.
പരിശോധനയില്‍ മദ്യവും പാന്‍മസാലയടക്കമുള്ള ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഡിവൈ.എസ്.പിക്കൊപ്പം എസ്.ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പരിശോധന നടത്തിയത്. ജില്ലയിലെ മറ്റിടങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് പൊലിസിന്റെ തീരുമാനം. അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."