HOME
DETAILS

മരത്തിലൂടെ വനിതാജയിലിനകത്ത് കടന്ന യുവാവ് പിടിയില്‍

  
backup
August 26 2017 | 00:08 AM

%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%95


തിരുവനന്തപുരം: സമീപമുള്ള മരത്തിലൂടെ കയറി അട്ടക്കുളങ്ങര വനിതാജയിലിനകത്ത് കടന്ന യുവാവ് പൊലിസ് പിടിയിലായി. അട്ടക്കുളങ്ങര കെ.എസ്.ആര്‍.ടി സി ഗാരേജ് പരിസരത്തെ ആല്‍മരത്തിലൂടെ വനിതാ ജയിലിലേക്ക് ഊര്‍ന്നിറങ്ങിയ മുടവന്‍മുകള്‍ സ്വദേശി രാജീവാണ് (35) പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 5.45 നായിരുന്നു സംഭവം.
ഫോര്‍ട്ട് പൊലിസ് സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി ഗ്യാരേജിനും സമീപത്തെ ആല്‍മരത്തില്‍ ആരും കാണാതെ കയറിയ രാജീവ് മരത്തിന്റെ ചില്ലയിലൂടെ വനിതാ ജയില്‍ കോമ്പൗണ്ടിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. മരം വഴി ജയിലിനുള്ളിലേക്ക് കടക്കവേ കൈകാലുകളിലും ദേഹത്തും പരുക്കേറ്റ ഇയാളെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ വാര്‍ഡന്മാര്‍ കൈയോടെ പിടികൂടി. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി സംസാരിച്ച ഇയാളെ ഫോര്‍ട്ട് പോലിസെത്തി കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായാണ് പ്രതികരിക്കുന്നത്. മാനസികനില തെറ്റിയ നിലയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ഇയാളെപ്പറ്റി പൊലിസ് വിശദമായി അന്വേഷിച്ചുവരികയാണ്. വൈദ്യപരിശോധനക്കുശേഷം മജിസ്‌ട്രേട്ടിന് മുന്‍പാകെ ഹാജരാക്കാനാണ് പൊലിസിന്റെ തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago