സംസ്കാരം കലര്‍ന്ന് കിട്ടുന്ന ഉല്പന്നം: സ്പീക്കര്‍
എടപ്പാള്‍: വൈവിധ്യങ്ങള്‍ കലര്‍ന്ന് കിട്ടുന്ന ഉല്പന്നമാണ് സംസ്കാരമെന്നും വൈവിധ്യങ്ങള്‍ കലരുന്നത് സംസ്കാരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന വിശ്വാസമാണ് ആധുനിക ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.
ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ട് കേന്ദ്ര സംസ്ഥാന ഗ്രാമവികസന വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സരസ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായി.
ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കിഷോര്‍, സിനിമാ പ്രവര്‍ത്തകരായ ഭാഗ്യലക്ഷമി, മാളവിക മേനോന്, പൊന്നാനി മുനിസിപ്പല്‍ ചെയര്മാന് സി.പി.മുഹമ്മദ്കുഞ്ഞി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി, പി ജ്യോതി ഭാസ്, കെ.എന്‍.ഉദയന്‍, സി.രാമകൃഷ്ണന്, ആര്.ഡി.ഒ സുഭാഷ്, ആര്.മുഹമ്മദ് ഷാ, രവിതേലത്ത്, സി.എം.വിശ്വനാഥന്, ആറ്റുണ്ണിതങ്ങള്‍, അഡ്വ.പി.പി.മോഹന്‍ദാസ്, ടി.പി.മുഹമ്മദ്, അഡ്വ. എം ബി.ഫൈസല്‍, കെ.ദേവികുട്ടി, കോഹിനൂര്‍ മുഹമ്മദ് സംസാരിച്ചു.
ഇന്ന് മുതല്‍ എല്ലാ ദിവസവും കാലത്ത് പത്ത് മുതല്‍ രാത്രി പത്ത് വരെ പ്രദര്‍ശനവും വൈകിട്ട് സാംസ്കാരിക സദസും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."