HOME
DETAILS
MAL
ടൂറിസം: കേരളവും മലേഷ്യയും സഹകരിക്കും
backup
August 26 2017 | 00:08 AM
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയില്‍ കേരളവും മലേഷ്യയും സഹകരിച്ച് പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മലേഷ്യന്‍ ഹൈക്കമ്മിഷണര്‍ ഹിദായത്ത് അബ്ദുല്‍ ഹാഫിദും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ടൂറിസം, പശ്ചാത്തലസൗകര്യ വികസനം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ മനസ്സിലാക്കുന്നതിന് മലേഷ്യന്‍ പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു.
സംഘത്തെ അയക്കാമെന്ന് ഹൈക്കമ്മിഷണര്‍ ഉറപ്പുനല്‍കി.
മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ആസൂത്രണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായ വി.എസ് സെന്തില്‍, പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."