ദേര സച്ചാ സൗദ കലാപം: ഡല്‍ഹിയില്‍ ഇന്ന് ഉന്നതതല യോഗം ചേരും
ന്യൂഡല്‍ഹി: ദേര സച്ചാ സൗധ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ഉന്നതതല യോഗം വിളിച്ചു. രാജ് നാഥ് സിങിന്റെ വസതിയിലാണ് യോഗം. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി ഉന്നതതല യോഗം വിളിച്ചത്.
കലാപം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഇന്ന് പഞ്ചാബ് ഹരിയാന സര്‍ക്കാരുകള്‍ ചണ്ഡീഗഢ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
വിവാദ ആള്‍ദൈവം റാം റഹീം സിങിനെ ബലാത്സംഗകേസില്‍ കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തിയതോടെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടത്.
രാവിലെ 11 മണിയ്ക്ക് നടക്കുന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര പ്രതിരോധ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും.
കേസില്‍ ശിക്ഷ വിധിക്കുന്ന തിങ്കളാഴ്ച്ചയും സമാനമായ രീതിയില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം വിലയിരുത്തും. ദേര സച്ച സൗദ ആസ്ഥാനത്തു നിന്ന് അന്തേവാസികളെ ഒഴിപ്പിച്ച് റാം റഹിമിന്റെ സ്വത്ത് കണ്ടുകെട്ടാനും സംസ്ഥാനസര്‍ക്കാര്‍ ഉടന്‍തന്നെ നടപടി തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."