HOME
DETAILS

മതസ്വാതന്ത്ര്യ നിഷേധത്തിനെതിരേ താക്കീതായി എസ്.കെ.എസ്.എസ്.എഫ് മതസ്വാതന്ത്ര്യ സംരക്ഷണ റാലി

  
backup
August 26 2017 | 04:08 AM

skssf-rali-in-calicut

കോഴിക്കോട്: മതസ്വാതന്ത്ര്യ നിഷേധത്തിനെതിരേ താക്കീതായി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ മതസ്വാതന്ത്ര്യ സംരക്ഷണ റാലി. 

കേന്ദ്ര ഭരണത്തിന്റെ തണലില്‍ രാജ്യത്തുടനീളം അക്രമങ്ങളും അരുംകൊലകളും നടത്തി തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിന് സംഘ്പരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ആള്‍കൂട്ട ഭീകരത പോലെ കേരളത്തിലും നടപ്പാക്കാനുള്ള ബോധപൂര്‍വമായ നീക്കത്തെ തടയാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നും റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആവശ്യപ്പെട്ടു.


സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. മത പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അലംഭാവവും പക്ഷപാതിത്വവുമാണ് ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളില്‍ തെളിയുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്നിരിക്കെ പലപ്പോഴും നീതി നിര്‍ണയത്തില്‍ പക്ഷം ചേരുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ട് വരുന്നത്.


മുത്വലാഖിനെ മുസ്‌ലിം സമുദായം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല, എന്നാല്‍ ഇസ്‌ലാമിലെ വിവാഹമോചന രീതികളെ രാജ്യത്ത് നിരോധിക്കുന്നത് ആശങ്കാജനകമാണ്. ദാമ്പത്യം പുണ്യവും വ്യഭിചാരം പാപവുമായി കാണുന്ന ഒരു സമൂഹത്തില്‍ ഇത്തരം വിധികള്‍ നടപ്പിലാക്കുന്ന നടപടിക്രമങ്ങള്‍ തയാറാക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ മത പണ്ഡിതന്മാരുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാദിയ കേസില്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ അവരെ വീട്ട് തടങ്കലില്‍ പീഡിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണം. ഇക്കാര്യത്തില്‍ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അവരുടെ അഭിപ്രായം വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതര മതങ്ങളെ നിന്ദിക്കുന്നത് ഇസ്‌ലാമിന്റെ പ്രബോധന രീതിയല്ല.


പറവൂരില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കുന്നുമില്ല. എന്നാല്‍ നിയമം കൈയിലെടുത്ത് ഇവരെ പോലിസ് സ്റ്റേഷനു മുന്നിലിട്ട് പോലും ക്രൂരമായി മര്‍ദിച്ചവരെ ലാഘവത്തോടെ കാണുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഒ.പി അശ്‌റഫ് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ നന്ദിയും പറഞ്ഞു.
സംസ്ഥാന വര്‍കിങ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, ഓര്‍ഗനൈസിങ് സെക്രട്ടറി കുഞ്ഞാലന്‍ കുട്ടി ഫൈസി, ടി.പി സുബൈര്‍ മാസ്റ്റര്‍, മുജീബ് ഫൈസി പൂലോട്, ഖാസിം നിസാമി പേരാമ്പ്ര, ഫൈസല്‍ ഫൈസി മടവൂര്‍, ആര്‍.വി.എ സലാം, ജലീല്‍ ദാരിമി നടുവണ്ണൂര്‍, മിദ്‌ലാജ് അലി താമശ്ശേരി, അലി അക്ബര്‍ മുക്കം, റാഷിദ് ദാരിമി കടിയങ്ങാട്, സിറാജ് ഫൈസി, റാശിദ് അശ്അരി നാദാപുരം, ജാബിര്‍ കൈതപ്പൊയില്‍, റഫീഖ് പെരിങ്ങൊളം, പി.ടി മുഹമ്മദ് കാതിയോട്, ശംസീര്‍ കാപ്പാട്, ശുഹൈബ് ദാരിമി നന്തി, യഹ്‌യ വെള്ളയില്‍, കുഞ്ഞിമരക്കാര്‍ മലയമ്മ,ഗഫൂര്‍ മുണ്ടുപാറ, അന്‍വര്‍ നല്ലളം, നിസാം ഓമശ്ശേരി, റാഫി പുറമേരി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

 


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago