HOME
DETAILS

ജനസാഗരമായി എസ്.കെ.എസ്.എസ്.എഫ് മതസ്വാതന്ത്ര്യ സംരക്ഷണ റാലി

  
backup
August 26 2017 | 04:08 AM

%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%be%e0%b4%97%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d

 

മതവൈവിധ്യമാണ് ഇന്ത്യയുടെ പാരമ്പര്യം: ഹാരിസലി ശിഹാബ് തങ്ങള്‍

മാനന്തവാടി: നമ്മുടെ നാടിന്റെ പാരമ്പര്യം മതവൈവിധ്യവും നാനാത്വത്തില്‍ ഏകത്വവുമാണെന്നും അത് സംരക്ഷിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മാനന്തവാടിയില്‍ സംഘടിപ്പിച്ച മതസ്വാതന്ത്ര്യസംരക്ഷണ റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദ്ദവും സ്‌നേഹവും നിലനില്‍ക്കാന്‍ നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.
എല്ലാ മതവിഭാഗങ്ങള്‍ക്കും തങ്ങളുടെ മതനിയമങ്ങള്‍ അനുശാസിച്ച് ജീവിക്കാനും മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്താനും രാജ്യത്തിന്റെ ഭരണഘടന അനുവാദം നല്‍കുന്നതാണെന്നും നാനാത്വത്തില്‍ ഏകത്വവും മത വൈവിധ്യവുമാണ് ലോക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മത സൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും പേരുകേട്ട കേരളത്തില്‍ പോലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സമകാലിക സംഭവങ്ങള്‍ ഏതൊരു സമാധാന കാംക്ഷിക്കും ഭീതിജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ശരീഅത്ത് നിയമം മഹിമയോടെ കാത്ത് സൂക്ഷിക്കണമെന്നും ശരീഅത്ത് സംരക്ഷിക്കാന്‍ നാം ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. അയല്‍വാസി ഏത് മതത്തില്‍പ്പെട്ടവനായാലും സംരക്ഷിക്കണമെന്ന് കര്‍ശന നിയമം ഉള്‍പ്പെടുത്തിയ ശരീഅത്ത് നിയമത്തിന്നെതിരെ തിരിയുന്നവര്‍ ശരീഅത്ത് നിയമത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാത്തവരാണ്.
എല്ലാ മതങ്ങളോടും നല്ല സമീപനം സ്വീകരിക്കണമെന്നതടക്കമുള്ള നല്ല നിയമങ്ങള്‍ ഉള്‍കൊള്ളുന്ന ശരീഅത്ത് സംരക്ഷിക്കാന്‍ നാം തയാറാവണമെന്നും തങ്ങള്‍ പറഞ്ഞു. ജില്ലാ ട്രഷറര്‍ അബൂബക്കര്‍ റഹ്മാനി അധ്യക്ഷനായ ചടങ്ങില്‍ ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യ പ്രഭാഷണം നടത്തി.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, സമസ്ത ജില്ലാ ട്രഷറര്‍ ഇബ്രാഹിം ഫൈസി വാളാട്, വൈസ് പ്രസിഡന്റ് എം ഹസന്‍ മുസ്‌ലിയാര്‍, സി.പി ഹാരിസ് ബാഖവി, അഷ്‌റഫ് ഫൈസി പനമരം, സി കുഞ്ഞബ്ദുല്ല, പി.വി.എസ് മൂസ്സ, ഖാസിം ദാരിമി, മുഹമ്മദ് കുട്ടി ഹസനി, നൗഫല്‍ വാകേരി, അലി യമാനി, സാജിദ് മൗലവി, നവാസ് ദാരിമി, ലത്തീഫ് വാഫി മുഹയിദ്ദീന്‍കുട്ടി യമാനി സംസാരിച്ചു.
വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് വാഫി സ്വാഗതവും അര്‍ശാദ് ചെറ്റപ്പാലം നന്ദിയും പറഞ്ഞു.


പ്രശംസ നേടി മതസ്വാതന്ത്ര്യ സംരക്ഷണ റാലി

മാനന്തവാടി: മാനന്തവാടിയെ പാല്‍പുഴയാക്കി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസ്വാതന്ത്ര്യസംരക്ഷണ റാലി. ജനബാഹുല്ല്യത്തിലും അച്ചടക്കത്തോടെയും ഗതാഗത സംവിധാനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെയും നടന്ന റാലി നിയമപാലകരുടെ അടക്കം പ്രശംസക്ക് പാത്രമായി.
ആയിരങ്ങള്‍ അണിനിരന്ന റാലി വൈകിട്ട് നാലോടെ എരുമത്തെരുവ് ജുമാ മസ്ജിദിന് സമീപത്ത് നിന്നാണ് ആരംഭിച്ചത്. ടൗണ്‍ചുറ്റി ഗാന്ധിപാര്‍ക്കില്‍ സമാപിക്കുമ്പോള്‍ സമയം 5.30. എന്നാല്‍ റാലികൊണ്ട് യാത്രക്കാര്‍ക്കോ മറ്റുള്ളവര്‍ക്കോ യാതൊരുവിധ ബുദ്ധിമുട്ടുകളുമുണ്ടായില്ല.
രാജ്യത്ത് എല്ലാ മതവിഭാഗങ്ങള്‍ക്കും തങ്ങളുടേതായ വിശ്വാസ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. നീതിപീഠവും ഭരണകൂടവും ഇത്തരം ദുശ്ശക്തികള്‍ക്ക് ഓശാന പാടുന്ന കാഴ്ചയാണ് കാണുന്നത്.
ഒരേ വിഷയങ്ങളില്‍ വ്യത്യസ്ത നീതിയും നിയമവും വര്‍ത്തമാന സംഭവങ്ങളാണ്. ഇത്തരം നീതിനിഷേധ വിഷയങ്ങളുയര്‍ത്തിക്കാട്ടിയായിരുന്നു റാലി സംഘടിപ്പിച്ചത്.
സമസ്ത ജില്ലാ ട്രഷറര്‍ ഇബ്രാഹിം ഫൈസി വാളാട്, വൈസ് പ്രസിഡന്റ് എം ഹസന്‍ മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി നടന്നത്. നാസര്‍ മൗലവി, സാജിദ് മൗലവി, നവാസ് ദാരിമി, ഉമര്‍ ദാരിമി, നിസാര്‍ ദാരിമി, ഷാജി, മുഹമ്മദ് ദാരിമി, മൊയ്തൂട്ടി ദാരിമി, അര്‍ഷാദ്, അലി കൂളിവയല്‍, ശിഹാബ് റിപ്പണ്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago