നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു
മാനന്തവാടി: മാനന്തവാടി പടിഞ്ഞാറത്തറ കല്‍പ്പറ്റ റൂട്ടില്‍ സര്‍വിസ് നടത്തുന്ന പുറത്തൂട്ട് ഗിരിദീപം ബസിനാണ് ഇന്ന് പുലര്‍ച്ചയോടെ തീപിടിച്ചത്. മാനന്തവാടി പായോടിന് സമീപമായിരുന്നു ബസ് നിര്‍ത്തിയിട്ടിരുന്നത്.
സമീപത്തെ നിര്‍മാണ തൊഴിലാളികള്‍ ഉടന്‍ തന്നെ തീയണക്കാന്‍ ശ്രമിച്ചെങ്കിലും അണയാത്തതിനാല്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തീയണക്കുകയായിരുന്നു. ബസിന്റെ മുന്‍വശം ഉള്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.
എഞ്ചിനുള്‍പ്പെടെയുള്ള ഭാഗങ്ങളും കത്തിയിട്ടുണ്ട്. മാനന്തവാടി പോലിസില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. പടിഞ്ഞാറത്തറ സ്വദേശികളുടേതാണ് ബസ്.
രാത്രികാലങ്ങളില്‍ സ്ഥിരമായി പായോടാണ് ബസ്‌നിര്‍ത്തിയിടുന്നത്. അതുകൊണ്ട് തന്നെ അട്ടിമറി സാധ്യതകള്‍ കുറവാണെന്നും, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനമെന്നും ബസുടമകള്‍ അറിയിച്ചു. മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്സി സംഭവസ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മാനന്തവാടി പൊലിസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."