വയനാടിന്റെ രുചികളില്‍ മനം നിറഞ്ഞ് കലക്ടര്‍
കല്‍പ്പറ്റ: താള് കറിയും തകര തോരനും ചേര്‍ത്ത് കഞ്ഞിയുടെ രുചി ആവോളം ആസ്വദിച്ച് ജില്ലാ കലക്ടര്‍. കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച താളും തകരയും ഭക്ഷ്യമേളയില്‍ സന്ദര്‍ശനം നടത്തിയ ജില്ലാ കലക്ടര്‍ എസ്. സുഹാസിന് വയനാടിന്റെ തനത് രുചികള്‍ നന്നെ പിടിച്ചു.
ഓരോ സ്റ്റാളുകളും സന്ദര്‍ശിച്ച കലക്ടര്‍ പല വിഭവങ്ങളും തയ്യാറാക്കുന്നതെങ്ങനെയെന്ന് ചോദിച്ചറിയുകയും ചെയ്തു.
പരമ്പരാഗത ഭക്ഷണ ശീലങ്ങള്‍ ആസ്വദിക്കുന്നതിന് വയനാട്ടുകാര്‍ക്ക് അവസരമൊരുക്കിയ കുടുംബശ്രീ ജില്ലാ മിഷന്‍ മികച്ച രീതിയിലാണ് മേള സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷണ വിഭവങ്ങളുടെ തെരഞ്ഞെടുപ്പും കഴിക്കുന്നതിനായി തയാറാക്കിയ ഇരിപ്പിടങ്ങളും ആഘര്‍ഷകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് കുടുംബസമേതം കുടുംബശ്രീ മേളയിലെത്തുന്നത്. ഭക്ഷ്യമേളയുടെ ഏറ്റവും വലിയ ആകര്‍ഷണ ഇനമായ 15 ഇനങ്ങളടങ്ങിയ പരമ്പരാഗത സദ്യ ഇന്ന് വിളമ്പും. കൂപ്പണുകള്‍ രാവിലെ മുതല്‍ കൗണ്ടറില്‍ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."