വൈത്തിരി സബ്ജയിലിലെ അടിസ്ഥാന സൗകര്യം: കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കും
വൈത്തിരി: വൈത്തിരി സബ് ജയിലിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.
ഇതിന്റെ ഭാഗമായി ജയിലിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ വൈത്തിരി സബ്ജയിലില്‍ സന്ദര്‍ശനം നടത്തി. അഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന്റെ നിര്‍ദേശാനുസരണമാണ് കലക്ടര്‍ ജയില്‍ സന്ദര്‍ശിച്ചത്. സബ്ജയിലിലെ സ്ഥല സൗകര്യത്തിന്റെ അപര്യാപ്തതയെക്കുറിച്ചും കൂടുതല്‍ സൗകര്യങ്ങളോടെ ജയില്‍ ജില്ലയിലെ മറ്റൊരിടത്തേക്ക്് മാറ്റാനുളള സാധ്യതകളെക്കുറിച്ചും ജയില്‍ അധികൃതര്‍ കലക്ടറോട് സംസാരിച്ചു.
തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകള്‍, സുരക്ഷാ സൗകര്യങ്ങള്‍, ഭക്ഷണം പാകം ചെയ്യുന്ന അടുക്കള, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവ കലക്ടര്‍ നേരിട്ട് പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."