HOME
DETAILS
MAL
ആര്.എസ്.എസിനെ പേടിച്ച് ആശയപ്രചരണം നടത്തരുതെന്നാണോ മുഖ്യമന്ത്രി പറയുന്നത്: ഹമീദ് വാണിയമ്പലം
backup
August 26 2017 | 04:08 AM
മുക്കം: ആര്.എസ്.എസിന് വഴിമരുന്നാകും എന്നു കരുതി കേരളത്തില്‍ ആര്‍ക്കും ആശയപ്രചരണം നടത്തരുതെന്നാണോ കേരള മുഖ്യമന്ത്രി പറയുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
വെല്‍ഫെയര്‍ പാര്‍ട്ടി മുക്കത്ത് സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ചന്ദ്രന് കല്ലുരുട്ടി അധ്യക്ഷനായി. ഫ്രറ്റേനിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, പൊന്നമ്മ ജോണ്സണ്, മുക്കം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഗഫൂര്‍ മാസ്റ്റര്‍, ശഫീഖ് മാടായി സംസാരിച്ചു. മണ്ഡലം സെക്രട്ടറി ലിയാഖത്തലി സ്വാഗതവും കെ.പി ശേഖരന് മുക്കം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."