പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നം പിണറായി സര്‍ക്കാര്‍ കരിച്ചു കളഞ്ഞു: അഡ്വ. ടി. സിദ്ദീഖ്
കുന്ദമംഗലം: സ്വന്തമായി വീടില്ലാത്ത എല്ലാവര്‍ക്കും ഭൂമിയും ഫ്‌ളാറ്റും നല്‍കുമെന്നും അതിനായി ലൈഫ് മിഷന്‍ പ്രവര്‍ത്തിക്കുമെന്നുമുള്ള പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം പൊള്ളത്തരവും ജനവഞ്ചനയുമാണെന്ന് ഇതിനകം തെളിഞ്ഞതായി ഡി.സി.സി പ്രസിഡണ്ട് അഡ്വ. ടി. സിദ്ദീഖ്.
തദ്ദേശ ഭരണ സ്ഥാപനങ്ങളും പട്ടികജാതി വികസന വകുപ്പ് പോലുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളും ഓരോ വര്‍ഷവും നിരവധി പേര്‍ക്ക് വീട് വെക്കുന്നതിന് ധനസഹായം നല്‍കി പോന്നിരുന്നു.
എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇതൊന്നും നല്‍കേണ്ടെന്ന തീരുമാനം സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും വീടെന്ന സ്വപ്നം കരിച്ചു കളഞ്ഞതായി സിദ്ദീഖ് പറഞ്ഞു. ലൈഫ്മിഷന്‍ പദ്ധതിയിലെ അപാകതകള്‍ക്കെതിരേ കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ കുടില്‍ കെട്ടല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, വിനോദ് പടനിലം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി കേളുക്കുട്ടി, ഡി.സി.സി മെംബര്‍ മറുവാട്ട് മാധവന്‍, ടി.കെ ഹിതേഷ് കുമാര്‍, സ. വി സംജിത്ത്, എ.ഹരിദാസന്‍, കെ.സി രാധാകൃഷ്ണന്‍, ഷിജു മുപ്രമ്മല്‍, ടി.പത്മാക്ഷന്‍, രജനി തടത്തില്‍, തൂലിക മോഹനന്‍, പി.ഗിരീഷന്‍, എ. ഗോപാലന്‍ കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."