വെള്ളയില്‍ ഹാര്‍ബര്‍; മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: അശാസ്ത്രീയമായി നിര്‍മാണം പൂര്‍ത്തിയാക്കിയ വെള്ളയില്‍ ഹാര്‍ബറില്‍ ബോട്ടുകളും വഞ്ചികളും അപകടത്തല്‍പ്പെടുന്ന സാഹചര്യത്തില്‍ പ്രക്ഷോഭസമരങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ മലബാര്‍ മേഖലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിര്‍മാണം പൂര്‍ത്തിയായ ശേഷം പതിനെട്ടോളം ചെറുവള്ളങ്ങളും ഫൈബര്‍ ബോട്ടുകളുമാണ് അപകടത്തില്‍പ്പെട്ടത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്.
അപകടത്തില്‍പ്പെട്ട് തൊഴിലാളികള്‍ക്ക് സാരമായി പരുക്കേറ്റിരുന്നു. നിര്‍മാണ സമയത്തുതന്നെ ഇതിലെ അശാസ്ത്രീയതയെപ്പറ്റി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ആഴംകൂട്ടിയാല്‍ കടലാക്രമണമുണ്ടാകില്ലെന്ന് പറയുകയായിരുന്നു.
മറ്റു ഹാര്‍ബറുകള്‍ക്ക് പ്രഥമ പരിഗണന നല്‍കുമ്പോള്‍ വെള്ളയില്‍ ഹാര്‍ബറിനെ അധികൃതര്‍ അവഗണിക്കുകയാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍ന്റ് പി.പി ജോണ്‍, മലബാര്‍ മേഖലാ സെക്രട്ടറി എം.പി അബ്ദുറാസിഖ്, പി.ടി മമ്മദ്‌കോയ, ആഷിഖ്, അഷ്‌റഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."