കോഴിക്കോട് വിമാനത്താവളം: മുഖ്യമന്ത്രിയുടെ നടപടി അഭിനന്ദനാര്‍ഹം
കോഴിക്കോട്: ഡി.ജി.സി.എയുടെ പ്രതിനിധികള്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച് അനുകൂല റിപ്പോര്‍ട്ട് ഉണ്ടായ സാഹചര്യത്തിനിടയാക്കിയ മുഖ്യമന്ത്രിയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് അഭിപ്രായപ്പെട്ടു.
റണ്‍വേ നവീകരണത്തിന്റെ പേരില്‍ നിര്‍ത്തലാക്കിയ കോഡ് 'ഇ' വിഭാഗത്തിലെ 777200 ശ്രേണിയില്‍പ്പെട്ട ഇടത്തരം വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ ഡി.ജി.സി.എയുടെ അനുകൂല റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിമാനകമ്പനികള്‍ മുന്നോട്ടുവരികയും ചെയ്ത സാഹചര്യം സ്വാഗതാര്‍ഹമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കാര്യങ്ങള്‍ നല്ലനിലയില്‍ നടക്കുകയാണെങ്കില്‍ കോഴിക്കോടിന് നഷ്ടമായെന്നു കരുതിയ വിമാനത്താവളം തിരികെവരുമെന്ന് ഉറപ്പാക്കാമെന്നും ഹജ്ജ് എംബാര്‍ക്കേഷനും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാമെന്നും സെക്രട്ടറി ഡോ. എ.എം ഷെരീഫ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."