മില്‍മ ഏകീകരണം: ലിഡാ കമ്മിറ്റി തെളിവെടുത്തു
കോഴിക്കോട്: സംസ്ഥാനത്തെ ക്ഷീരമേഖലയെകുറിച്ചും മില്‍മയുടെ ത്രിതല സംവിധാനത്തെകുറിച്ചും പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ലിഡാ ജേക്കബ് അധ്യക്ഷയായ കമ്മിറ്റി തെളിവെടുത്തു.
വിദഗ്ധ സമിതി കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷീര മേഖലയുമായി ബന്ധപ്പെട്ടവരില്‍ നിന്നും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ നടന്ന സിറ്റിങില്‍ വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, മില്‍മ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, മാര്‍ക്കറ്റിങ് ഏജന്റുമാര്‍, ക്ഷീരസംഘം പ്രസിഡന്റുമാര്‍, ക്ഷീരസംഘം ജീവനക്കാര്‍ സംബന്ധിച്ചു.
ഇപ്പോള്‍ മില്‍മ മൂന്നു മേഖലകളിലായി പ്രത്യേക ഭരണസംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.
ക്ഷീരകര്‍ഷകര്‍ക്ക് ഉല്‍പാദന ചെലവനുസരിച്ച് പരമാവധി വില ലഭ്യമാകത്തക്ക വിധം ഭരണനിര്‍വഹണ ചെലവുകള്‍ കുറക്കണമെന്നും ആവശ്യമുയര്‍ന്നു.
സമിതി അംഗം എം.വി ശശികുമാര്‍ (ഡയറക്ടര്‍ ഐ.സി.എം കണ്ണൂര്‍), മെംബര്‍ സെക്രട്ടറി ജോര്‍ജ് കുട്ടി ജേക്കബ് (റിട്ട. ഡയറക്ടര്‍ ക്ഷീരവികസന വകുപ്പ്) എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.
മൂന്നു മേഖലാ കേന്ദ്രങ്ങളെ ഒഴിവാക്കി മില്‍മയെ ഒറ്റ ഭരണ സമിതിക്കു കീഴില്‍ എത്തിക്കാനുള്ള സാധ്യത പരിശോധിക്കാനാണ് സര്‍ക്കാര്‍ ലിഡാ ജേക്കബ് കമ്മിറ്റിയെ പഠനത്തിനായി നിയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."