സ്കൂളുകള്‍ ഹൈടെക്കാക്കല്‍: വിവേചനം പാടില്ല
കല്‍പ്പറ്റ: പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഹൈടെക്ക് ആകുമ്പോള്‍ ഗവണ്മെന്റ് സ്കൂളുകള്‍ക്ക് നല്കുന്ന അതേ പരിഗണന എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും നല്‍കണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ആവശ്യപ്പെട്ടു.
സാധാരണക്കാരുടെ കുട്ടികളാണ് എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്നത്. അതിനാല്‍തന്നെ സാധാരണക്കാരുടെ നികുതി പണം എം.എല്‍.എ ഫണ്ട്, എം.പി ഫണ്ട് തുടങ്ങിയവ മുഖേന സര്‍ക്കാര്‍ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ഉപയോഗിക്കുമ്പോള്‍ എല്ലാ കുട്ടികള്‍ക്കും അത് ലഭിക്കുവാനുള്ള അര്‍ഹതയുണ്ടെന്ന് യോഗം വിലയിരുത്തി.
ജില്ലയിലെ അധ്യാപകരുടെ പുനര്‍വിന്യാസം ഉടന്‍ പൂര്‍ത്തിയാക്കുക, കലാകായിക അധ്യാപകരുടെ സേവനം വിദ്യാര്‍ഥികളുടെ എണ്ണം മാത്രം പരിഗണിക്കാതെ എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കുക, ബ്രോക്കണ്‍ സര്‍വിസ് മുഴുവന്‍ സര്‍വിസ് ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുനില്‍ അഗസ്റ്റിന് അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ഞാവള്ളില്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി മുഖ്യാതിഥിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."