പുല്‍പ്പള്ളിയില്‍ മോഷ്ടാക്കള്‍ വിലസുന്നു; പ്രദേശവാസികള്‍ ഭീതിയില്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി മേഖലയില്‍ മോഷണം പതിവാകുന്നു. മോഷ്ടാക്കളെ പിടികൂടാനാകാത്തത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. കഴിഞ്ഞ ദിസം എരിയപ്പള്ളിയിലെ വീട്ടില്‍ നിന്ന് നാല് ക്വിന്റലോളം കുരുമുളക് മോഷണം പോയിരുന്നു.
ഇതിന് പുറമെ വലുതും ചെറുതുമായ മോഷണങ്ങള്‍ മേഖലയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പട്ടാണിക്കൂപ്പ് പള്ളിയുള്‍പ്പെടെ നിരവധി ദേവാലയങ്ങളിലും മോഷണം നടന്നിരുന്നു.
മോഷണം നടക്കുമ്പോള്‍ പൊലിസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷത്തിനിടെ ഉണ്ടായ മോഷണങ്ങളില്‍ നാമമാത്ര പ്രതികളെ മാത്രമാണ് പൊലിസിന് പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളത്.
ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം ഏറെയും നടക്കുന്നത്. പല വീടുകളിലും സി.സി.ടി.വി ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിത്രങ്ങള്‍ ലഭിക്കാത്തത് മോഷ്ടാക്കള്‍ക്ക് സഹായമാവുകയാണ്. പൊലിസിന്റെ രാത്രികാല പട്രോളിങും വാഹനപരിശോധനയും കര്‍ശനമാക്കിയാല്‍ ഒരു പരിധിവരെ മോഷണ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പൊലിസിന്റെ ഭാഗത്തുനിന്ന് ഇതിനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നുമാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."