HOME
DETAILS

നടപ്പാലം തകര്‍ന്നിട്ട് ഒരാഴ്ച; തിരിഞ്ഞുനോക്കാതെ അധികൃതര്‍

  
backup
August 26 2017 | 05:08 AM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%92

 

കല്‍പ്പറ്റ: നടപ്പാലം തകര്‍ന്ന് ഒരാഴ്ച പിന്നിട്ടിട്ടും പരിഹാര നടപടികള്‍ കൈകൊള്ളാതെ അധികൃതര്‍. കല്‍പ്പറ്റ നഗരസഭയിലെ പള്ളിത്താഴെ റോഡില്‍ അമ്പലക്കണ്ടിയിലേക്കുള്ള കോണ്‍ക്രീറ്റ് നടപ്പാലമാണ് കാലപ്പഴക്കം മൂലം തകര്‍ന്നത്.
അമ്പലക്കണ്ടിയിലെ 30ഓളം കുടുംബങ്ങളും ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരും ആശ്രയിക്കുന്ന പാലമാണിത്. മരപ്പലകകള്‍ ഇട്ട് അതിനുമുകളിലൂടെ സാഹസികമായാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുന്നത്. ഏതുനിമിഷവും ബാക്കി ഭാഗവും അടര്‍ന്നുവീഴുന്ന അവസ്ഥയിലാണ് പാലമുള്ളത്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പാലം ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പള്ളിത്താഴെ റോഡിന് വശത്തിലൂടെ മണിയങ്കോട് എത്തിച്ചേരുന്ന തോടിന് കുറുകെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടപ്പാലം നഗരസഭ നിര്‍മിക്കുന്നത്. 20 വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ ഒരുഭാഗത്തെ ഇരുമ്പു കൈവരികള്‍ ഒരുവര്‍ഷം മുന്‍പ് തകര്‍ന്നിരുന്നു. കൈവരിയില്ലാത്ത പാലത്തിലൂടെയാണ് പ്രായമായവരും കുട്ടികളുമടക്കമുള്ളവര്‍ പോയിക്കൊണ്ടിരുന്നത്. അമ്പലക്കണ്ടിയിലെ 200 ലധികം പേര്‍ക്ക് നഗരത്തിലെത്താനുള്ള ഏക മാര്‍ഗമാണ് ഈ പാലം.
പാലം പൂര്‍ണമായും തകര്‍ന്നാല്‍ ഫാത്തിമ ആശുപത്രിക്ക് സമീപത്തുകൂടെ ചുറ്റിയാലേ ഇവര്‍ക്ക് ടൗണിലെത്താനാകൂ. ആവശ്യഘട്ടങ്ങളില്‍ ഓട്ടോറിക്ഷ പോലും പോകാത്ത പാലം മാറ്റി നിര്‍മിക്കണമെന്ന് ഏറെക്കാലമായി നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടിടും ഇതുവരെ അതിനുള്ള നടപടിയുണ്ടായിട്ടില്ല. റോഡ് വിതീകൂട്ടാന്‍ സ്ഥലം വിട്ടുകൊടുക്കാന്‍ അമ്പലകണ്ടിയിലെ കുടുംബങ്ങള്‍ തയാറാണ്.
എന്നാല്‍ വീതികൂടിയ പാലം നിര്‍മിക്കാത്തതിനാല്‍ റോഡ് നവീകരണവും നടപ്പാക്കാനാകുന്നില്ല. മഴക്കാലമായാല്‍ നടപ്പാലം വെള്ളം കൊണ്ട് മൂടുന്നതും പതിവാണ്. കാലപ്പഴക്കം മൂലം നേരത്തെ തന്നെ പാലത്തിന്റെ പലയിടത്തും വിള്ളല്‍ വീണിരുന്നു.
കഴിഞ്ഞയാഴ്ചയാണ് പാലത്തിന്റെ ഒരുഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബ് നിലം പൊത്തിയത്. കോണ്‍ക്രീറ്റിന്റെ ബാക്കി ഭാഗവും ഏതുനിമിഷവും തകരാവുന്ന നിലയിലാണുള്ളത്. മരപ്പലകയിലൂടെ നടക്കുമ്പോള്‍ ശേഷിക്കുന്ന കോണ്‍ക്രീറ്റ് ഭാഗം നിലതെറ്റുന്നതും അപകടഭീഷണിയാകുന്നുണ്ട്. രാവിലെ മദ്‌റസയിലേക്കും സ്‌കൂളുകളിലേക്കും വിദ്യാര്‍ഥികള്‍ പോകുന്നതും ഈ അപകടം പിടിച്ച റോഡിലൂടെയാണ്.
കഴിഞ്ഞദിവസം ഗര്‍ഭിണിയായ യുവതിയെയും വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി കൊണ്ടുപോയത്. താല്‍കാലിക സംവിധാനമൊരുക്കി പുതിയ പാലം പണിയാന്‍ അധികൃതര്‍ അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ വലിയ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago