ആഘോഷങ്ങള്‍ക്ക് സാംസ്‌കാരിക മുഖംനല്‍കി പുസ്തകമേള
പേരാമ്പ്ര: ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന പുസ്തകമേളയും സാംസ്‌കാരികോത്സവവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുന്നു.
23ന് ആരംഭിച്ച മേള സെപ്റ്റംബര്‍ രണ്ടുവരെ നീണ്ടുനില്‍ക്കും. 'ഓണത്തിന് പുസ്തകക്കോടി' എന്ന നറുക്കെടുപ്പ് പദ്ധതിയാണ് മേളയുടെ ആകര്‍ഷണമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മേളയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എസ്.കെ സജീഷ് നിര്‍വഹിച്ചു. എല്ലാ ദിവസവും വൈകിട്ട് സാംസ്‌കാരിക പരിപാടികള്‍ നടക്കും. ബലിപെരുന്നാള്‍ ദിനത്തില്‍ വര്‍ഗീയതയ്ക്ക് മാനവികത തന്നെയാണ് മറുപടി എന്ന വിഷയത്തില്‍ വര്‍ഗീയവിരുദ്ധ സ്‌നേഹസംഗമം സംഘടിപ്പിക്കും. വിവിധ ദിവസങ്ങളില്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ബാബു മാവൂര്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, മുഹമ്മദ് പേരാമ്പ്ര, പി. പ്രസാദ്, അഭിലാഷ് തിരുവോത്ത്, ഗംഗാദരന്‍ കൂത്താളി സംസാരിക്കും. ഡോ. എം.എ സിദ്ദീക്ക് തിരുവനന്തപുരം, ജി.പി രാമചന്ദ്രന്‍, സി.പി അബൂബക്കര്‍, പി. നിഖില്‍, വി. വസീഫ്, ടി.പി ബിനീഷ്, എല്‍.ജി ലിജീഷ് സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.കെ അജീഷ്, വി.കെ സുനീഷ്, ഒ.ടി രാജു, ഇ.കെ രൂപേഷ് പങ്കെടുത്തു.
ഇന്നലെ 'നവോത്ഥാനത്തിന്റെ വര്‍ത്തമാനം' വിഷയത്തില്‍ നടന്ന സെമിനാര്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാനം വര്‍ത്തമാനകാലത്ത് കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.കെ രൂപേഷ് അധ്യക്ഷനായി. ചാലിക്കര രാധാകൃഷ്ണന്‍, സി.വി രജീഷ് സംസാരിച്ചു. എം.എം ജിജേഷ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."