കാര്‍ഷിക വ്യവസായ-വിദ്യാഭ്യാസ പ്രദര്‍ശനമേള 28 മുതല്‍
വടകര: കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഡി കൊക്കോസ് സംഘടിപ്പിക്കുന്ന കാര്‍ഷിക വ്യവസായ വിദ്യാഭ്യാസ പ്രദര്‍ശന വിപണനമേള 28 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി മുപ്പതോളം ഉല്‍പനങ്ങള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. നാളികേര വിലയിടിവിനെ ഫലപ്രദമായി തടയുകയും വില കര്‍ഷകര്‍ നിശ്ചയിക്കുന്ന തലത്തിലേക്ക് എത്തിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം.
ആറുകോടി രൂപ ചെലവില്‍ മണിയൂരിലും ആര്യന്നൂരിലും സ്ഥാപിച്ച രണ്ടു പ്ലാന്റുകളിലൂടെയാണ് ഉല്‍പനങ്ങള്‍ പുറത്തിറക്കുന്നത്. കേന്ദ്ര നാളികേര വികസന ബോര്‍ഡ്, സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡിന്റെ നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്ന സ്റ്റാള്‍, വെജിറ്റബിള്‍ ആന്‍ഡ് ടൂര്‍സ് പ്രൊമോഷന്‍ കേരള, ബി.എസ്.എന്‍.എല്‍, ഫോറസ്റ്റ്, റൈഡ്‌കോ, മില്‍മ, സംസ്ഥാന ശുചിത്വമിഷന്‍ മോഡല്‍, ബയോഗ്യാസ്, ചക്ക കൊണ്ടുള്ള വിവിധ ഉല്‍പനങ്ങള്‍, വലിയ കമ്പനികളുടെ വളങ്ങള്‍, ഓല കൊണ്ടുള്ള ഉല്‍പന്ന നിര്‍മാണ മത്സരം, കാര്‍ഷിക ക്വിസ്, കര്‍ഷകരെ ആദരിക്കല്‍ എന്നിവയും എക്‌സിബിഷന്റെ ഭാഗമായി നടക്കും. കാര്‍ഷിക വിദഗ്ധര്‍ പങ്കെടുക്കുന്ന കര്‍ഷക്ലാസുകള്‍ എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."