മുസ്‌ലിം ലീഗ് റാലിയും പൊതുയോഗവും
കാപ്പാട്: സംഘ്പരിവാര്‍-പൊലിസ് കൂട്ടുകെട്ടിനെതിരേ വിവിധയിടങ്ങളില്‍ പ്രതിഷേധ റാലിയും ഇന്നു കോഴിക്കോട്ട് നടത്തുന്ന 'സംരക്ഷണ പോരാട്ട'ത്തിന്റെ പ്രചരണാര്‍ഥം വിളംബര റാലിയും നടത്തി.
ചേമഞ്ചേരി പഞ്ചായത്ത് മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ നടന്ന വിളംബരജാഥയ്ക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.പി മൊയ്തീന്‍കോയ, സെക്രട്ടറി ഷരീഫ് മാസ്റ്റര്‍, അബ്ദല്ലക്കോയ വലിയാണ്ടി, കല്ലില്‍ ഇമ്പിച്ചി അഹമ്മദ് ഹാജി, ജുനൈദ് കണ്ണങ്കടവ്, റാഷിദ് കാപ്പാട്, കെ.വി കോയ, കെ.പി അഹമ്മദ് ഹമദാനി, അനസ് കാപ്പാട്, നൗഷാദ് കാപ്പാട്, മൂസക്കോയ കല്ലറക്കല്‍, ഫൈസല്‍ അറക്കല്‍, ഹനീഫ എ.കെ, മുനീര്‍ മാസ്റ്റര്‍, മഹമൂദ് മദീന, മുസ്തഫ ഇ.കെ നേതൃത്വം നല്‍കി.
മേപ്പയ്യൂര്‍: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി വിളംബരജാഥ സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി. മുജീബ്, ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, കുന്നങ്ങാത്ത് മൊയ്തീന്‍, സി.കെ ഇബ്രാഹിം, ഹുസ്സൈന്‍ കമ്മന, കെ.കെ മൊയ്തീന്‍, പി. മൊയ്തി, ഷര്‍മിന കോമത്ത്, സറീന ഒളോറ നേതൃത്വം നല്‍കി.
കൊയിലാണ്ടി: മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് വി.പി ഇബ്രാഹിംകുട്ടി, ജനറല്‍ സെക്രട്ടറി റഷീദ് വെങ്ങളം, കെ.എം നജീബ്, എ. അസീസ്, എന്‍.കെ അസീസ്, അന്‍വര്‍ ഇയ്യഞ്ചേരി, ടി.സി നിസാര്‍, സമദ് നടേരി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."