HOME
DETAILS

താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടിക്ക് സമാപനമായി

  
backup
August 26 2017 | 06:08 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b2-%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-2

 

കൊച്ചി: എറണാകുളം ടൗണ്‍ഹാളില്‍ നടന്ന കണയന്നൂര്‍ താലൂക്കിലെ പരിഹാരം2017 ഓടെ ജില്ലയിലെ താലൂക്കുതല ജനസമ്പര്‍ക്കപരിപാടിക്ക് സമാപനമായി. ഇന്നലെ നടന്ന ഒന്‍പതാമത്തെയും അവസാനത്തെയും പരിഹാരം പരിപാടിയില്‍ ആകെ 433 പരാതികള്‍ പരിഗണിച്ചു. ഇതില്‍ നേരത്തെ ഓണ്‍ലൈനായി ലഭിച്ച 296 പരാതികളില്‍ 248 എണ്ണം തീര്‍പ്പാക്കി. ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ 218 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. 137 പരാതികളാണ് ടൗണ്‍ഹാളില്‍ ഇന്നലെ തയാറാക്കിയ എട്ട് കൗണ്ടറുകളില്‍ ലഭിച്ചത്. ഇവ അതത് വകുപ്പുദ്യോഗസ്ഥരുടെ പരിഗണനയ്ക്കും ഉടന്‍ തീരുമാനത്തിനുമായി കൈമാറി.
നേരിട്ടു ലഭിച്ച 137 പരാതികളില്‍ 78എണ്ണം റവന്യു വകുപ്പുമായി ബന്ധപ്പെട്ടതാണ്. പഞ്ചായത്തുമായി ബന്ധപ്പെട്ട് 29 പരാതികളും സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് 12 പരാതികളും പൊലിസുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളും ലഭിച്ചു. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് 15 പരാതികളാണ് ലഭിച്ചത്.
ഭൂമി സര്‍വേ, പോക്കുവരവ് സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍ വേഗത്തിലാക്കി റിപ്പോര്‍ട്ടു നല്കാന്‍ ജില്ലാ കലക്ടര്‍ വകുപ്പുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സാമ്പത്തികസഹായത്തിനായി അക്ഷയ കൗണ്ടര്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.
ഇന്നലെ നടത്തിയ അദാലത്തുള്‍പ്പെടെ ഏഴു താലൂക്കുകളില്‍ നിന്നായി 2671 പരാതികള്‍ പരിഹാരത്തില്‍ ലഭിച്ചുവെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഇതില്‍ 1637 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ള 1034 പരാതികളില്‍ രണ്ടുമാസത്തിനകം തീര്‍പ്പുണ്ടാക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടികലക്ടര്‍ (എല്‍.ആര്‍) സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. ആര്‍.ഡി.ഒ ടി.കെ വിനീത്, തഹസീല്‍ദാര്‍ വൃന്ദാദേവി, തഹസീല്‍ദാര്‍ (എല്‍.ആര്‍) ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago