ടാര്‍ മിക്‌സിങ് പ്ലാന്റ് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍
പെരുമ്പാവൂര്‍: അനധികൃത ടാര്‍ മിക്‌സിങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്ത്. വെങ്ങോല പഞ്ചായത്ത് ചൂണ്ടമലപ്പുറത്താണ് പഞ്ചായത്തിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും അനുമതിയില്ലാതെ മൂന്ന് ടാര്‍ മിക്‌സിങ്് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഞ്ചായത്ത് അറിവില്ലെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്ലാന്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാനത്തിന്റെ ലൈസന്‍ കൂടാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, ഫയര്‍ ആന്റ് റെസ്‌ക്യു എന്നീ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ ഒത്തശയോടെയാണ് നാളുകളായി പ്ലാന്റുകള്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പ്രതിഷേധ യോഗത്തില്‍ കുറപ്പെടുത്തി.
മാരകമായ മലിനീകരണം സൃഷ്ടിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സമീപ പഞ്ചായത്തുകള്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ചുണ്ടമലപ്പുറത്ത് ഒരു കീലോ മീറ്റര്‍ ചുറ്റളവില്‍ മൂന്ന് പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ടാര്‍ മിക്‌സിങ്പ്ലാന്റുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ പ്രതിഷേധ യോഗത്തില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."