പാടശേഖരം പൂര്‍വസ്ഥിതിയിലാക്കണമെന്ന കലക്ടറുടെ ഉത്തരവ് ശരിവച്ചു
പെരുമ്പാവൂര്‍: സ്വകാര്യ റൈസ് മില്‍ കമ്പനി അനധികൃതമായി മണ്ണിട്ട് നികത്തിയ പാടശേഖരം പൂര്‍വസ്ഥിതിയിലാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് സര്‍ക്കാര്‍ ശരിവച്ചു.
ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ കൊടുവേലിപ്പടി പല്ലാരിമംഗംലം (പരിതപ്പാടം) പാടശേഖരത്തിലാണ് സ്വകാര്യ റൈസ് മില്‍ കമ്പനി അനധികൃതമായി മണ്ണിട്ട് നികത്തിയത്. ഇത് പൂര്‍വസ്ഥിതിയിലാക്കാന്‍ ജില്ലാ കലക്ടര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 സെക്ഷന്‍ 13 പ്രകാരം നല്കിയ നിര്‍ദ്ദേശം സംസ്ഥാന കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥിരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള പുറപ്പെടുവിച്ച ഉത്തരവിനെതിരെ കമ്പനി ഉടമകള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജിയാണ് സര്‍ക്കാര്‍ തള്ളിയത്. കൂവപ്പടി വില്ലേജിലുള്ള ഏക്കറുകണക്കിന് നിലമാണ് സ്വകാര്യ റൈസ് മില്‍ കമ്പനി നികത്തിയിരുന്നത്. ഒക്കല്‍ പഞ്ചായത്തിലെ പരിത പാടശേഖരം മണ്ണിട്ട് നികത്തിയതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."