വെല്ലുവിളികള്‍ക്കു ശരിയായ പ്രത്യുത്തരം നല്കുന്നതാവണം സമര്‍പ്പിത ജീവിതം: മാര്‍ ആലഞ്ചേരി
കൊച്ചി: കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കു ശരിയായ പ്രത്യുത്തരം നല്കുന്നതാവണം സമര്‍പ്പിത ജീവിതമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഭയുടെ സിനഡിന്റെയും വിവിധ സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സങ്കീര്‍ണമായ വര്‍ത്തമാന കാലഘട്ടത്തില്‍ വിശ്വാസ, അജപാലന മേഖലകള്‍ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറേണ്ടതുണ്ട്. വിശ്വാസികളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകള്‍ക്കൊത്തു ക്രിസ്തീയ ദര്‍ശനങ്ങളിലുള്ള ശക്തമായ സാക്ഷ്യം കാലഘട്ടം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സീറോ മലബാര്‍ റിലീജിയസ് കമ്മിഷനാണു സമ്മേളനം ഏകോപിപ്പിച്ചത്. കമ്മിഷന് ചെയര്മാന് ബിഷപ് മാര്‍ ജോസ് പൊരുന്നേടം ആമുഖപ്രഭാഷണം നടത്തി. ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."