സംഘപരിവാര്‍ - പൊലിസ് കൂട്ടുകെട്ടിനെതിരേ മുസ്‌ലിം ലീഗ് പ്രതിഷേധറാലി
കളമശേരി: സംഘപരിവാര്‍ പൊലിസ് കൂട്ടുകെട്ടിനെതിരേ മുസ് ലിം ലീഗ് കളമശേരി ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടത്തി. മുനിസിപ്പല്‍ ഓഫിസിനു സമീപത്തു നിന്നും ആരംഭിച്ച റാലി എച്ച്.എം.ടി കവലയില്‍ സമാപിച്ചു. ലീഗ് ടൗണ്‍ പ്രസിഡന്റ്് പി.എം.എ ലത്തീഫ് , ജനറല്‍ സെക്രട്ടറി പി.ഇ അബ്ദുല്‍ റഹീം, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ മുഹമദ് ആസിഫ് എന്നിവര്‍ പ്രസംഗിച്ചു.
പി.കെ ഇബ്രാഹിം, കെ.പി സെയ്തു മുഹമ്മദ്, സുബൈര്‍ കാരുവള്ളി, എ.പി ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ തീനാടന്‍, സിദ്ധീഖ് ചെങ്ങണ്ടറ, കെ.എ സിദ്ദീഖ്, സി എ അബ്ദുല്‍ കരീം, വി എസ് അബൂബക്കര്‍ , പി എം ഫൈസല്‍, പി എ ഷമീര്‍, കെ എ അബ്ദുല്‍ വഹാബ്, കെ.എം മുഹമ്മദ് നിയാസ്, എം.എ വഹാബ്, കെ.ഇ മാഹിന്‍, വി എസ് മുഹമ്മദ് സമീല്‍, സി.കെ ഷാമിര്‍, പി.എം അഷറഫ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
കാക്കനാട്: മുസ്‌ലിം ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സംരക്ഷണ പോരാട്ട വിളംബര റാലി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ ജലീല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണത്തിന്റെ തണലില്‍ കേരളത്തിന്റെ സൗഹാര്‍ദവും സഹിഷ്ണുതയും തകിടം മറിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിന് സഹായകരമായ നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആവര്‍ത്തിക്കുന്നതെന്ന് മുനിസിപ്പല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഹംസ മൂലയില്‍ അധ്യക്ഷത വഹിച്ചു.
ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അബ്ദുള്‍ റസാഖ്, ജനറല്‍ സെക്രട്ടറി ടി.എം അലി, നഗരസഭ കൗണ്‍സിലര്‍ പി.എം യൂസഫ്, യൂത്ത്‌ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.എം മാഹിന്‍കുട്ടി, ജനറല്‍ സെക്രട്ടറി കെ.എന്‍ നിയാസ്, അബ്ദുല്‍സലാം ഹാജി, സി.എസ് സൈനുദ്ദീന്‍, പി.എം യൂനുസ്,എം.കെ. അന്‍സാര്‍, കെ.എം അബുബക്കര്‍, സനൂബ് കെ.എച്ച്,കെ.എസ് നിഷാദ്, കെ.എ മുഹമ്മദ് സാബു, പി.എ നെബില്‍, തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
കോതമംഗലം: ലീഗ് നേതൃത്വത്തില്‍ അടിവാട് ടൗണിലും കോതമംഗലം നഗരത്തിലും സംരക്ഷണ പോരാട്ട റാലി സംഘടിപ്പിച്ചു . മുസ്‌ലിംലീഗ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.എം ഇബ്രാഹിം, പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു, നിയോജക മണ്ഡലം കണ്‍വീനര്‍ പി.എം.മൈതീന്‍, കെ.എം കുഞ്ഞ് ബാവ,കെ.ബി.മുഹമ്മദ് ഷാഫി, പി.എം.ഹസ്സന്‍ കുഞ് , എം.എം. അന്‍സാര്‍, സിറാജ് ,അന്‍സാരി കെ.എ, കെ.എം.അബൂബക്കര്‍ ,കെ എ ജാബിര്‍ , വി.എ അബ്ദുള്‍ കരീം, ജലീല്‍ വെണ്ടുവഴി, പി.എ.ശിഹാബ്, ഇ കെ.ഹാരിസ്, കെ.എസ് അലിക്കുഞ്ഞ്, പി.എം.ഷെമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."