റോഡ് തകര്‍ന്നിട്ട് ആറുമാസം; കണ്ടില്ലെന്ന് നടിച്ച് അധികാരികള്‍
മട്ടാഞ്ചേരി: റോഡില്‍ കുണ്ടും കുഴികളും നിറഞ്ഞതോടെ പടിഞ്ഞാറന്‍ കൊച്ചിയിലേക്കുള്ള യാത്ര ദുരിതതമായി മാറുമ്പോഴും അധികാരികള്‍ നിസംഗത തുടരുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കുന്നു. ആറു മാസങ്ങള്‍ക്ക് മുന്‍പാണ് പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിലെയും സമീപ മേഖലകളിലേയും റോഡുകള്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ചത്.
റോഡിന്റെ ശോചനീയാവസ്ഥ സമീപപ്രദേശത്തെ വ്യാപാരികളേയും ബാധിച്ചിരിക്കുകയാണ്. മോശം റോഡിലൂടെ യാത്രചെയ്ത് കടകളിലെത്താന്‍ ആളുകള്‍ തയാറാവാത്തതാണ് കാരണം. കടുത്ത പൊടിശല്യം മൂലം കടകളിലെ ജീവനക്കാരില്‍ പലരും ശ്വാസകോശ സംബന്ധമായ അസുഖബാധിതരുമായി മാറിയിരിക്കയാണ്.
സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും ദുരിതം പേറുകയാണ്. സ്ഥിരമായി ഇതുവഴി ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നടുവേദന പോലുള്ള രോഗങ്ങളുണ്ടെന്നും പറയപ്പെടുന്നു. സ്ത്രീകള്‍ അടക്കമുള്ള ഇരു ചക്രവാഹന യാത്രികര്‍ കുഴികളില്‍ മറിഞ്ഞു വീണുള്ള അപകടങ്ങളും പതിവ് കാഴ്ചയാണ്. അടിയന്തിരമായി റോഡ് പുനര്‍ നിര്‍മിക്കുന്നതിന് നടപടികള്‍ ഉണ്ടാകണമെന്നാണ് പൊതുജനം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."