HOME
DETAILS
MAL
ലഹരിവിമുക്ത ഭവന പ്രഖ്യാപനം
backup
August 26 2017 | 06:08 AM
വൈക്കം: ഗിവഗിരി മഠം ഗുരുധര്‍മ പ്രചാരണസഭ വൈക്കം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹത്തെ മദ്യവിമുക്തമാക്കുന്നതിന്റെ ഭാഗമായി തോട്ടകം കളമ്പാട്ടുശേരി വിജയന്റെ വസതി ലഹരിവിമുക്ത ഭവനമായി പ്രഖ്യാപിച്ചു.
ലഹരി വിരുദ്ധബോധവല്‍ക്കരണ സമ്മേളനം തോട്ടകം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. സഭ ജില്ലാ രക്ഷാധികാരി ഡോ. കെ വിശ്വംഭരന് അധ്യക്ഷനായി. താലൂക്ക് പ്രസിഡന്റ് അഡ്വ. രമണന് കടമ്പ്രറ മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് സെക്രട്ടറി കെ.എസ് മോഹന്‍ദാസ്, ട്രഷറര്‍ ടി.വി രാജീവന്, പി.വി സലിം, കെ. നന്ദകുമാര്‍, വിജയന് കളമ്പാട്ടുശേരി, ചന്ദ്രകുമാര്‍ ചെമ്പ്, രാമകൃഷ്ണന്, സതീശന്, സതി വിജയന്, ശ്രീജ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."