HOME
DETAILS
MAL
308 കി.ലോ അനധികൃത പ്ലാസ്റ്റിക് പിടിച്ചെടുത്തു
backup
August 26 2017 | 06:08 AM
ഏറ്റുമാനൂര്‍: നഗരസഭാപരിധിയില്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 308 കിലോഗ്രാം അനധികൃത പ്ലാസ്റ്റിക് പിടിച്ചെടുത്തു.
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെയാണ് എഴുപതോളം കടകളില്‍ നിന്ന് പിടിച്ചെടുത്തത്. ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ടി.പി മോഹന്‍ദാസിന്റെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ഡി ശോഭന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരീഷ് എന്നിവരുടെ നേത!ൃത്വത്തിലായിരുന്നു പരിശോധന. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയ ശേഷം ഇവ നശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."