HOME
DETAILS

കള്ള് ഷാപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് പുനര്‍ലേലം നടത്തണമെന്ന്

  
backup
August 26 2017 | 06:08 AM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%8d-%e0%b4%b7%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d-2

 

വൈക്കം: ഓഗസ്റ്റ് 12 മുതല്‍ നിയമവിരുദ്ധമായി അടച്ചിട്ടിരിക്കുന്ന വൈക്കം റെയ്ഞ്ചിലെ കള്ള് ഷാപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് പുനര്‍ലേലം നടത്തണമെന്ന് വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂനിയനും (എ.ഐ.റ്റി.യു.സി) കടുത്തുരുത്തി റെയ്ഞ്ച് ചെത്തുതൊഴിലാളി യൂനിയനും (സി.ഐ.ടി.യു) സംയുക്തമായി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
അടച്ചിട്ട കാലയളവില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ലൈസന്‍സികള്‍ തയാറാകണം. ബിനാമികളെ ഈ രംഗത്തു നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് നിയമനടപടി സ്വീകരിക്കണം.
ഐ.ആര്‍.സി പ്രഖ്യാപിച്ച ഇടക്കാലാശ്വാസം എന്ന നിലയിലുള്ള കൂലി വര്‍ധനവ് നല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് കോണ്‍ട്രാക്ടര്‍മാര്‍ ഷാപ്പുകള്‍ അടച്ചുപൂട്ടിയത്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് നിരവധി കള്ള് ഷാപ്പുകള്‍ അടച്ചിടേണ്ടി വന്ന ഘട്ടത്തിലാണ് തൊഴിലാളികളോടുള്ള വിരോധത്തിന്റെ പേരില്‍ വ്യവസായത്തെതന്നെ തകര്‍ക്കുന്ന ഈ നിലപാട് സ്വീകരിച്ചിട്ടുള്ളത്.
വ്യാജമദ്യ ലോബിയുടെ പണിയാളുകളായിട്ടാണ് ഇവിടെ കോണ്‍ട്രാക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.
കൂലി ചോദിച്ച തൊഴിലാളികളെ ഒരു പാഠം പഠിപ്പിക്കുമെന്ന പഴയ നാട്ടുപ്രമാണിമാരുടെ ഭാവമാണ് ചിലയാളുകള്‍ക്ക്. എക്‌സൈസിനെ പ്രലോഭിപ്പിച്ചും സ്വാധീനിച്ചും തൊഴിലാളികളെ വേട്ടയാടാന്‍ ഇറക്കി വിട്ടിരിക്കുകയാണ്.
ഇതുകൊണ്ടൊന്നും സമര പാരമ്പര്യമുള്ള വൈക്കത്തെ തൊഴിലാളികള്‍ വിരണ്ടുപോകില്ലെന്ന് യൂനിയന്‍ നേതൃത്വം വ്യക്തമാക്കി. വൈക്കം താലൂക്കില്‍ തന്നെ കടുത്തുരുത്തി റെയ്ഞ്ചിലെ കോണ്‍ട്രക്ടര്‍മാര്‍ ഐ.ആര്‍.സി പ്രഖ്യാപിച്ച വര്‍ധനവ് നടപ്പാക്കി കഴിഞ്ഞു. കടുത്തുരുത്തിയേക്കാള്‍ താരതമ്യേന വ്യവസായം നന്നായി നടക്കുന്ന വൈക്കം റെയ്ഞ്ചില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ദുര്‍വാശി മൂലമാണ്.
പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നില്ലെങ്കില്‍ ശക്തമായ സമരത്തിന് നിര്‍ബന്ധിതരായി തീരുമെന്നും യൂനിയനുകള്‍ മുന്നറിയിപ്പ് നല്‍കി. ഇന്നു രാവിലെ 11ന് വൈക്കം കച്ചേരിക്കവലയില്‍ ചെത്തുതൊഴിലാളികള്‍ സംയുക്തമായി പ്രകടനവും സമ്മേളനവും നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ റ്റി.എന്‍ രമേശന്‍, ഡി. വിശ്വംഭരന്‍, സി.എം മോഹനന്‍, കെ.എ രവീന്ദ്രന്‍, കെ.എസ് ഷിബു, റ്റി.വി ബിജു പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  23 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago