HOME
DETAILS
MAL
സാന്ത്വനപരിചരണ സ്‌നേഹസംഗമം സംഘടിപ്പിച്ചു
backup
August 26 2017 | 06:08 AM
വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശാരീരിക അസ്വസ്ഥതകളാല്‍ ദുരിതമനുഭവിക്കുന്ന അശരണര്‍ക്ക് കൈത്താങ്ങായി സാന്ത്വനപരിചരണ സ്‌നേഹസംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി. മണലൊടി അധ്യക്ഷനായി. സ്‌നേഹോപഹാര വിതരണം ജില്ലാ പഞ്ചായത്ത് അംഗം പി. സുഗതന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ സ്വാന്തനസന്ദേശം നല്‍കി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എസ് മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ് കൃഷ്ണകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."