ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പഴയ വിമതന്
പാമ്പാടി: ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കഴിഞ്ഞ തവണത്തെ വിമതനായി മത്സരിച്ചയാള്‍. ഇതിനെതിരേ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥിയും മുന്‍ ജില്ലാ പഞ്ചായത് അംഗവുമായ എന്‍.ജെ പ്രസാദ് കെ.പി.സി.സിക്കു പരാതി നല്കി.
കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ 2015ല്‍ വിമതനായി മത്സരിച്ചയാളിനെത്തന്നെ മത്സരിപ്പിക്കുന്നതിനു പിന്നില്‍ പാര്‍ട്ടിയിലെ അതേവിഭാഗം തന്നെയാണെന്ന് പ്രസാദ് പരാതിയില്‍ വ്യക്തമാക്കുന്നു.
ഇയാള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ഇക്കാര്യം ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഐ വിഭാഗത്തെ ഒഴിവാക്കാന്‍ മണ്ഡലം കമ്മിറ്റി തിടുക്കത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.
ഐ വിഭാഗക്കാരനാണ് പ്രസാദ്. വാര്‍ഡ് കമ്മിറ്റിയുടെയും പ്രവര്‍ത്തകരുടെയും പിന്തുണ പ്രസാദിനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."