അമ്മയും പിഞ്ചുകുഞ്ഞും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍
തൊടുപുഴ: ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ അമ്മയെയും അവശനിലയിലായ പിഞ്ചുകുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെലവ് കൊച്ചുപറമ്പില്‍ ജോസഫിന്റെ ഭാര്യ ശാരിക്കാണ് (23) തീ പൊള്ളലേറ്റത്.
ദേഹത്ത് 90 ശതമാനം പൊള്ളലേറ്റ ഇവരെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇവരുടെ രണ്ട് മാസം പ്രായമായ ആണ്‍കുഞ്ഞ് അവശനിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവശേഷം ശാരി ചെലവില്‍ തന്നെയുള്ള സ്വന്തം വീട്ടിലായിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ വീടിന് പുറകിലെ മുറ്റത്ത് നിന്ന് നിലവിളി കേട്ട് എത്തിയ ശാരിയുടെ അമ്മയാണ് ദേഹത്ത് തീപടര്‍ന്ന നിലയില്‍ യുവതിയെ കണ്ടത്.
തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തീ അണച്ചു. തുടര്‍ന്ന് ശാരിയെയും അകത്ത് തൊട്ടിലില്‍ അവശനിലയില്‍ കിടക്കുന്ന കുഞ്ഞിനെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അതീവഗുരുതരാവസ്ഥയിലായ ശാരിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ശിശുരോഗ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ്. ശാരിയുടെ ഭര്‍ത്താവ് ജോസഫ് ഹോട്ടല്‍ ജീവനക്കാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."