സ്‌കൂള്‍ കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിന് അവസരം
തൊടുപുഴ: കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരം ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ആധാര്‍ എന്റോള്‍മെന്റ് ഓഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഇടുക്കി ജില്ലയിലെ എല്ലാ ആധാര്‍ എന്റോള്‍മെന്റ് സ്റ്റേഷനുകളും വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റിനായി ഓഗസ്റ്റ് 27, 28 തിയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കും.
ഇനിയും ആധാര്‍ ലഭിച്ചിട്ടില്ലാത്ത എല്ലാ വിദ്യാര്‍ഥികളും ഈ ദിവസങ്ങളില്‍ എന്റോള്‍മെന്റ് നടത്താന്‍ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയിലെ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളുടെ വിലാസം. അക്ഷയ ഇ സെന്റര്‍ സഹകരണ ബാങ്കിന് സമീപം കട്ടപ്പന, അക്ഷയ ഇ സെന്റര്‍ ഷൈന്‍വെല്ലിന് സമീപം കട്ടപ്പന, അക്ഷയ ഇ സെന്റര്‍ ചപ്പാത്ത്, അക്ഷയ ഇ സെന്റര്‍ മാട്ടുപ്പെട്ടി, അക്ഷയ ഇ സെന്റര്‍ സെവന്‍മല ഒതപ്പാറ, അക്ഷയ ഇ സെന്റര്‍ പാറത്തോട്, ഉടുമ്പന്‍ചോല, അക്ഷയ ഇ സെന്റര്‍ കൂട്ടാര്‍, അക്ഷയ ഇ സെന്റര്‍ രാജാക്കാട്, അക്ഷയ ഇ സെന്റര്‍ കരിങ്കുന്നം,
അക്ഷയ ഇ സെന്റര്‍ വണ്ണപ്പുറം, അക്ഷയ ഇ സെന്റര്‍ കുടയത്തൂര്‍, അക്ഷയ ഇ സെന്റര്‍ പീരുമേട്, അക്ഷയ ഇ സെന്റര്‍ മ്ലാമല, അക്ഷയ ഇ സെന്റര്‍ 35-ാം മൈല്‍, അക്ഷയ ഇ സെന്റര്‍ കല്ലേല് കോംപ്ലക്‌സ് തൊടുപുഴ, അക്ഷയ ഇ സെന്റര്‍ പുറ്റടി, അക്ഷയ ഇ സെന്റര്‍ പഞ്ചായത്ത് ബില്‍ഡിംഗ് വിപ്പെരിയാര്‍, അക്ഷയ ഇ സെന്റര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപം, ചിന്നക്കനാല്‍, അക്ഷയ ഇ സെന്റര്‍ പഞ്ചായത്ത് ഓഫീസ് ബില്‍ഡിംഗ് നെടുങ്കം, അക്ഷയ ഇ സെന്റര്‍ പഞ്ചായത്ത് ഓഫീസ് ബില്‍ഡിംഗ് പള്ളിവാസല്‍ രണ്ടാം മൈല്‍, അക്ഷയ ഇ സെന്റര്‍ പഞ്ചായത്ത് ബില്‍ഡിംഗ് മുട്ടം, അക്ഷയ ഇ സെന്റര്‍ ഉടുമ്പന്‍ചോല,
അക്ഷയ ഇ സെന്റര്‍ കുമളി ഒന്നാംമൈല്‍, അക്ഷയ ഇ സെന്റര്‍ പന്നിമറ്റം, അക്ഷയ ഇ സെന്റര്‍ നരമംഗലത്ത് ബില്‍ഡിംഗ്, തോപ്രാംകുടി, അക്ഷയ ഇ സെന്റര്‍ ഡബിള്‍കട്ടിംഗ്, നായരുപാറ, അക്ഷയ ഇ സെന്റര്‍ ചേന്താടിയില്‍ ബില്‍ഡിംഗ് വഴിത്തല, അക്ഷയ ഇ സെന്റര്‍ പഞ്ചായത്തിന് സമീപം, കഞ്ഞിക്കുഴി, അക്ഷയ ഇ സെന്റര്‍ മണക്കാട് വില്ലേജ് ഓഫിസിന് സമീപം, ചിറ്റൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."