പൊലിസ് യാത്രയയപ്പ് സമ്മേളനവും കുടുംബസഹായ നിധി വിതരണവും
കട്ടപ്പന: പൊലിസ് ഓഫിസേഴ്സ് അസോസിയേഷന്റെയും പൊലിസ് അസോസിയേഷന്റെയും ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സമ്മേളനവും കുടുംബസഹായ നിധി വിതരണവും നാളെ 11.30ന് കട്ടപ്പന ജനമൈത്രി ഹാളില്‍ നടക്കും. പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.വി വിശ്വനാഥന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
സര്‍വിസില്‍നിന്ന് വിരമിക്കുന്ന തൊടുപുഴ എസ്.ഐ സി.എ അബ്ദുല്‍കരീം, കുളമാവ് എസ്.ഐ തോമസ് ജോണ്‍, എ.ആര് ക്യാംപ് ആര്.ഐ ജോസഫ് കെ. ജോണ്‍ എന്നിവര്‍ക്കാണ് യോഗത്തില്‍ യാത്രയയപ്പ് നല്‍കുന്നത്. ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ ആയിരുന്ന അന്തരിച്ച എ.ആര് ഭാസ്കരന്റെ ആശ്രിതര്‍ക്ക് സഹായനിധി വിതരണം ജില്ലാ പൊലിസ് മേധാവി നിര്‍വഹിക്കും.
ഡിവൈ.എസ്.പി എന്‍.സി രാജ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. ഐ.പി വി.എസ് അനില്‍കുമാര്‍, ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ കെ.എസ് ഔസേപ്പ്, അസോസിയേഷന് സംസ്ഥാന നിര്‍വാഹക സമിതി അംഗം എസ്.ഐ കെ.എം സന്തോഷ്, കെ.പി.എ ജില്ലാ പ്രസിഡന്റ് ഇ.ജി മനോജ്കുമാര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."