HOME
DETAILS
MAL
ഓണത്തിന് സര്‍ക്കാര്‍ വക 198 പച്ചക്കറി വിപണികള്‍
backup
August 26 2017 | 07:08 AM
ആലപ്പുഴ: ജില്ലയില്‍ ഓണത്തിന് കൃഷി വകുപ്പിന്റെയും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ 198 പച്ചക്കറി വിപണികള്‍ തുറക്കും.
വകുപ്പിന്റെ 124 ഓണസമൃദ്ധി പച്ചക്കറി വിപണികളും പ്രൈമറി സൊസൈറ്റികളുടെ 41 സ്റ്റാളുകളും കുടുബശ്രീയുടെ 28 വിപണികളും സപ്ലൈകോയുടെ അഞ്ചു സ്റ്റാളുകളും പ്രവര്‍ത്തിക്കും.
ജില്ലയ്ക്ക് ആവശ്യമായ വിഷവിമുക്തമായ പച്ചക്കറികള്‍ ഓണത്തിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓണസമൃദ്ധി വിപണികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജെ. പ്രേംകുമാര്‍ പറഞ്ഞു.
'തുണി സഞ്ചി ശീലമാക്കൂപ്ലാസ്റ്റിക്ക് ഉപേക്ഷിക്കൂ' എന്ന സന്ദേശം സാധാരണക്കാരില്‍ എത്തിക്കാനാണ് ശ്രമം. ചന്തകളില്‍ തുണി സഞ്ചികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കും. ഓഗസ്റ്റ് 30 മുതലാണ് കൃഷി വകുപ്പിന്റെ വിപണികള്‍ തുറക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."