HOME
DETAILS
MAL
ആത്മഹത്യക്ക് ശ്രമിച്ച കരാറുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
August 26 2017 | 07:08 AM
അമ്പലപ്പുഴ: എയര്‍ഗണ്‍ ഉയര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ച കരാറുകാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര പേനകം ഗുരുഭവനില്‍ പ്രഭാകരന്റെ മകന് സേതുനാഥ് (46) നെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം. കരാറുകാരനായ ഇയാള്‍ കുടുബാഗങ്ങളുമായി കലഹമുണ്ടാക്കുകയും തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന എയര്‍ഗണ്‍ കൊണ്ട് താടിക്ക് താഴ്ഭാഗത്തായി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇയാളെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. കരാറുകാരനായ സേതുനാഥ് സാമ്പത്യക ബാദ്ധ്യതയെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പറയപ്പെടുന്നു. മാവേലിക്കര പോലീസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."