ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി ബോണസ് വിതരണം 28ന്
അരൂര്‍: അരൂര്‍ ഉള്‍നാടന്‍ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എഫ്(എ)1-115 ന്റെ ബോണസ് വിതരണ സമ്മേളനം 28ന് വൈകിട്ട് 3ന് എന്‍.എസ്.എസ് ഹാളില്‍ മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് സി.എന്‍. മനോഹരന് അദ്ധ്യക്ഷനാകും. എസ്.ശര്‍മ്മ എം.എല്‍.എ ബോണസ് വിതരണം ചെയ്യും.
മത്സ്യഫെഡ് ചെയര്മാന് പി.പി.ചിത്തരഞ്ജന് ഓണക്കിറ്റ് വിതരണം ചെയ്യും. കെ.എസ്.ഡി.പി ചെയര്മാന് സി.ബി ചന്ദ്രബാബു വാഹന വിതരണം ചെയ്യും. മത്സ്യഫെഡ് എം.ഡി. ഡോ.ലോറന്‍സ് ഹാരോല്ഡ് വായ്പ വിതരണം ചെയ്യും. മൈക്രോ ഫിനാന്‍സ് വായ്പ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ നിര്‍വ്വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി രത്നമ്മ വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചെയ്യും. മരണാനന്തര സഹായ വിതരണം പി.കെ.സാബു നിര്‍വ്വഹിക്കും.
പ്രത്യേക സമ്മാനം ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ബി.ഷാനവാസ് വിതരണം ചെയ്യും. ജില്ലാ മത്സൃ ഫെഡ് മാനേജര്‍ ജാന്‍സി മുന്‍കാല ജീവനക്കാരനെ ആദരിക്കും. സംഘം സെക്രട്ടറി ഷീല രാജേന്ദ്രന് നന്ദി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."