പൂച്ചാക്കല്‍ വഴി നിലമ്പൂര്‍ക്ക് കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ഇന്നു മുതല്‍
പൂച്ചാക്കല്‍ : ചേര്‍ത്തല -അരൂക്കുറ്റി റൂട്ടിലൂടെയുള്ള കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന നിലമ്പൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇന്നു മുതല്‍ സര്‍വീസ് തുടങ്ങും.ദിവസവും ഒരു സര്‍വീസാണ് ഉണ്ടാവുക.
ആദ്യ സര്‍വീസ് രാവിലെ എട്ടിന് ചേര്‍ത്തല കെ.എസ.്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എ.എം.ആരിഫ് എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്യും.
തുടര്‍ദിവസങ്ങളില്‍ രാവിലെ ഏഴിനാണ് ചേര്‍ത്തലയില്‍ നിന്നും സര്‍വീസ് തുടങ്ങുന്നത്.ചേര്‍ത്തല അരൂക്കുറ്റി റൂട്ടിലെ പ്രധാന സ്റ്റോപ്പുകളിലെല്ലാം ബസ് നിര്‍ത്തും. അരൂക്കുറ്റി - അരൂര്‍ -വൈറ്റില -തൃശൂര്‍ - കുന്നംകുളം - പെരുമ്പിലാവ് -പെരിന്തല്‍മണ്ണ - പട്ടാമ്പി- നിലമ്പൂര്‍ എന്നിങ്ങനെയാണ് സര്‍വീസ്. 8.15ന് വൈറ്റിലയിലെത്താനാകും. 10.15ന് തൃശൂരിലെത്തും.മൂന്നോടെ നിലമ്പൂരെത്താനാകും.പിന്നീട് അവിടെ നിന്നും തിരികെയുള്ള സര്‍വീസ് അരൂര്‍ - ചേര്‍ത്തല ദേശീയപാതയിലൂടെയാണ്.
ചേര്‍ത്തല - അരൂക്കുറ്റി റൂട്ടിലൂടെയുള്ള കെ.എസ്.ആര്‍.ടി.സിയുടെ രണ്ടാമതു ദീര്‍ഘദൂര സര്‍വീസാണ് നാളെ തുടങ്ങുന്നത്. രാവിലെ ഏഴിന് അരൂക്കുറ്റിയില്‍ തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസാണ് മറ്റൊന്നുള്ളത്. റൂട്ടിലൂടെ ദീര്‍ഘദൂര സര്‍വീസുകള്‍ അധികം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ശക്തമാണ്.
പ്രദേശത്തു നിന്നുള്ളവര്‍ പഠനത്തിനും ജോലിക്കുമായി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.ദിവസവും രാവിലെ പോയി വൈകിട്ടു വരുന്നവരാണ് അധികം പേരും. കൂടാതെ അവിടെ നിന്നും പള്ളിപ്പുറം ഇന്‍ഫോപാര്‍ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു ജോലിക്കും പഠനത്തിനും വരുന്നവരുമുണ്ട്.ഇവയെല്ലാം പരിഗണിച്ച് കൂടുതല്‍ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ വേണമെന്ന ആവശ്യം യാത്രക്കാര്‍ ഉയര്‍ത്തുന്നത്.രാവിലെയും വൈകിട്ടുമെങ്കിലും ഇത്തരം സര്‍വീസുകള്‍ ചേര്‍ത്തല - അരൂക്കുറ്റി റൂട്ടിലൂടെ വേണം.അമിതമായും പിറകെ പിറകെയും ചേര്‍ത്തല - അരൂര്‍ ദേശീയപാതയിലൂടെ കടന്നുപോകുന്ന ചില ബസുകളെങ്കിലും അരൂക്കുറ്റി റൂട്ടിലൂടെ വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.തൈക്കാട്ടുശേരി -തുറവൂര്‍ പാലം വഴിയും ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."