HOME
DETAILS
MAL
ചെല്ലാനം-തൈക്കല്‍ തീരദേശ റോഡ് റീടാറിങ് നടത്തണം
backup
August 26 2017 | 07:08 AM
ചേര്‍ത്തല: സുനാമി ബാധിത പ്രദേശമായ ചെല്ലാനം മുതല്‍ തൈക്കല്‍ വരെയുള്ള തീരദേശ റോഡ് റീടാറിങ് നടത്തണമെന്ന് ആലപ്പുഴ രൂപത യുവജ്യോതി കെ.സി.വൈ.എം ആവശ്യപ്പെട്ടു.
എറണാകുളം ജില്ലയുമായി തീരദേശത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ദിവസേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചെല്ലാനം ഹാര്‍ബര്‍, കൊച്ചിഹാര്‍ബര്‍ തുടങ്ങി മത്സ്യത്തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മേഖലയില്‍ സമയനിഷ്ടമായി എത്തിച്ചേരാന്‍ തകര്‍ന്ന റോഡ് തടസമാകുന്നതായി യുവജ്യോതി ആരോപിച്ചു.
ഫാ.സെബാസ്റ്റ്യന്‍ പുന്നക്കല്‍, ലിജിന്‍ ശ്രാമ്പിക്കല്‍, നിതിന്‍ ജോസഫ്, പോള്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."