HOME
DETAILS

എവിടെ ബസ് ഷെല്‍ട്ടര്‍...?

  
backup
August 26 2017 | 07:08 AM

%e0%b4%8e%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b7%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d

തലശ്ശേരി: തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡില്‍ ബസ് ഷെല്‍ട്ടര്‍ ഇല്ലാത്തതു മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഒടുവില്‍ കലക്ടര്‍ക്ക് തന്നെ ഇടപെടേണ്ടി വന്നു. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തലശ്ശേരി പഴയ ബസ്സ്റ്റാന്റിലും പരിസരത്തും ബസ് ഷെല്‍ട്ടര്‍ ഇല്ലാതത് മൂലം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏറെ പ്രയാസപ്പെടുന്ന കാര്യം വാര്‍ത്തയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ജില്ലാ കലക്ടറും ഇന്‍ഫര്‍മേഷന്‍ ഓഫിസറും നഗരസഭക്ക് നോട്ടിസ് അയച്ചതോടെയാണ് നഗരസഭ കണ്ണു തുറന്നത.് 

ജില്ലാ കലക്ടറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറും നഗരസഭക്ക് അയച്ച കത്തുകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് 29ന് കൗണ്‍സില്‍ യോഗം ചേരും. തലശ്ശേരി പഴയബസ്സ്റ്റാന്‍ഡില്‍ മാത്രം ദിനംപ്രതി 5000ത്തോളം കുട്ടികളാണ് വിവിധ സ്‌കൂളുകളില്‍ പഠിക്കാനെത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് പുറമെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്നവരും മറ്റു വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരും തലശ്ശേരി ബസ്‌സ്റ്റാന്‍ഡില്‍ മഴയും വെയിലും സഹിച്ച് ബസ് കാത്തിരിക്കേണ്ട അവസ്ഥയാണ്. പഴയ ബസ്സ്റ്റാന്‍ഡില്‍ പിണറായി, അഞ്ചരക്കണ്ടി, മേലൂര്‍, ഭാഗങ്ങളിലേക്കും കണ്ണൂര്‍ ബസുകള്‍ നിര്‍ത്തുന്നിയിടത്തും ബസ് ഷെല്‍ട്ടറുകള്‍ ഇല്ലാത്ത അവസ്ഥയാണ്. നേരത്തെ ഈ റൂട്ടിലെ ബസുകള്‍ നിര്‍ത്തുന്ന സ്ഥലത്ത് ഷെല്‍ട്ടറുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വികസനത്തിന്റെ പേരില്‍ ഷെല്‍ട്ടറുകള്‍ ഒന്നൊന്നായി പൊളിച്ച് മാറ്റുകയായിരുന്നു. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം വിവിധ സംഘടനകളും അവതരിപ്പിച്ചെങ്കിലും യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നാല്‍ ഈ അധ്യയന വര്‍ഷാരംഭവും കുട്ടികള്‍ മഴ നനഞ്ഞ് സ്‌കൂളില്‍ വരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പത്ര മാധ്യമങ്ങള്‍ വഴി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജില്ലാ കലക്ടര്‍ വിഷയം അടിയന്തിരമായി പരിശോധിക്കണമെന്ന ഔദ്യോഗിക കത്ത് നല്‍കുകയായിരുന്നു. ഇതോടെയാണ് വിഷയം കൗണ്‍സിലില്‍ ചര്‍ച്ചക്ക് വെക്കാന്‍ നഗരസഭ തീരുമാനിച്ചത.്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago