HOME
DETAILS

ഭരണകൂടങ്ങള്‍ക്ക് താക്കീതായി മത സ്വാതന്ത്ര്യ സംരക്ഷണ റാലി

  
backup
August 26 2017 | 07:08 AM

skssf-rali-in-thrissur

തൃശൂര്‍: മത ന്യൂനപക്ഷങ്ങള്‍ക്കെതിരില്‍ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരേയും ഭരണഘടന അനുവദിക്കുന്ന മത പ്രചാരണ സ്വാതന്ത്ര്യ ധ്വംസനകള്‍ക്കെതിരേയും ആള്‍ക്കൂട്ട ഭീകരതക്കതിരേയും സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മത സ്വാതന്ത്ര്യ സംരക്ഷണ റാലി സംഘടിപ്പിച്ചു. അടുത്ത കാലങ്ങളിലായി മുസ്്‌ലിം സമൂഹത്തിനെതിരില്‍ വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട അക്രമങ്ങളും അതിന് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ സംഘങ്ങളും അതിന് ഒത്താശ ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളും ഭാരതത്തിന്റെ മഹത്തായ പൈതൃകത്തെയാണ് വെല്ല് വിളിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും പ്രചരണം നടത്താനും അനുവാദം നല്‍കുന്ന ഭരണഘടന അവകാശങ്ങളെ കാറ്റില്‍ പറത്തുന്നതാണ് ഡോ. ഹാദിയ കേസിലെ വിധിയും പറവൂരിലെ ആള്‍ക്കൂട്ട ഭീകരതയും.
മതം മാറിയതിന്റെ പേരില്‍ കൊന്നവരും അതിലെ പ്രതിയെ കൊന്നവരും ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ മേലിലാണ് കത്തി വക്കുന്നത്. അവര്‍ ഇന്ത്യയുടെ ശത്രുക്കളാണ്. കൊടിഞ്ഞി ഫൈസല്‍ വധവും കാസര്‍ കോഡ് റിയാസ് മുസ്്‌ലിയാര്‍ വധവും തുടങ്ങി പറവൂര്‍ ലഘുലേഖ വിതരണം വരെയെത്തി നില്‍ക്കുന്ന സംഘപരിവാര്‍ അക്രമങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച മൃദുസമീപനം ആശങ്കാജനകമാണ്. നേരിന്റെ പക്ഷത്ത് നിലകൊളളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം പ്രസ്താവിച്ചു. തൃശൂര്‍ എം.ഐ.സി ജുമാമസ്ജിദിന് മുന്നില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മുന്‍സിപ്പല്‍ സ്റ്റാന്റില്‍ വച്ച് നടത്തപ്പെട്ട പൊതുയോഗം ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനെ ചെയ്തു. സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ അധ്യക്ഷനായിരുന്നു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണും എസ്.കെ.എസ്.എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. സുബൈര്‍ ഹുദവി പ്രമേയ പ്രഭാഷണവും നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ മാലികി നന്ദിയും പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷഹീര്‍ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ മാലികി, ഷാഹിദ് കോയ തങ്ങള്‍, ഹാരിസ് ചൊവ്വല്ലൂര്‍പപടി, അമീന്‍ കൊരട്ടിക്കര, സിദ്ദീഖ് ഫൈസി മങ്കര, സത്താര്‍ ദാരിമി, ഇസ്മായീല്‍ കെ.ഇ, സൈഫുദ്ദീന്‍ പാലപ്പിളളി, ശിയാസ് അലി വാഫി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago