തൊഴില്‍ മത്സരങ്ങളോടെ നവോദയം ദശദിന ഓണോത്സവം
അഞ്ചാലുമ്മൂട്: അന്യം നിന്നുപോകുന്ന പരമ്പരാഗത തൊഴിലിനങ്ങളായ തൊണ്ട് തല്ല്, കയര്‍പിരി, ഓലമെടയല്‍ എന്നീ മത്സരങ്ങളോടെയുള്ള നീരാവില്‍ നവോദയം ഗ്രന്ഥശാലാ കായിക കലാ സമിതിയുടെ ദശദിന ഓണോത്സവത്തിന് 27ന് തുടക്കമാകും.
ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ്, 100 വൃദ്ധ മാതാക്കള്‍ക്ക് ഓണപ്പുടവ- ഓണക്കിറ്റ് വിതരണം, സ്‌നേഹസദ്യ, ഗ്രന്ഥശാലയുടെ സാന്ത്വനം സഹായ നിധി വിതരണം, തൊഴില്‍ മത്സരങ്ങള്‍ കലാകായിക മത്സരങ്ങള്‍ സമ്മേളനം കലാപരിപാടികള്‍ എന്നിവയാണ് ഓണോത്സവ ഇനങ്ങള്‍.
സെപ്റ്റംബര്‍ അഞ്ചിനാണ് സമാപനം. സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് നാലിന് ജില്ലയിലെ മികച്ച സ്വാന്തന പദ്ധതി നടപ്പാക്കിയതിനുള്ള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 10,000 രൂപ കാഷ് അവാര്‍ഡ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞുകൃഷ്ണന്‍ ഗ്രന്ഥശാലക്കു കൈമാറും. ഗ്രന്ഥശാലമുറ്റത്തെ കല്‍വിളക്കില്‍ ഗ്രാമദീപം തെളിയിച്ച് ഓണോത്സവ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.
ചടങ്ങില്‍ ഗ്രന്ഥശാലാപ്രസിഡന്റ് ബേബി ഭാസ്‌കര്‍ അധ്യക്ഷനാകും.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി സുകേശന്‍, വൈസ് പ്രസിഡന്റ് പി ചന്ദ്രശേഖരന്‍പിള്ള സംസാരിക്കും.
തുടര്‍ന്ന് അക്ഷയ ഓവന്‍ അവതരിപ്പിക്കുന്ന ലഘു മാന്ത്രിക പ്രകടനം. രണ്ടിന് രാവിലെ 10ന് മുരുന്തല്‍ കയര്‍ വ്യവസായ സഹകരണ സംഘം വളപ്പില്‍ തൊഴില്‍ മത്സരങ്ങളും 100 വൃദ്ധ മാതാക്കള്‍ക്ക് ഗ്രന്ഥശാല നല്‍കുന്ന ഓണപ്പുടവകളുടെ വിതരണോത്ഘാടനവും എം മുകേഷ് എം.എല്‍.എ നിര്‍വഹിക്കും.
പള്ളിമണ്‍ സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ 25 പേര്‍ക്ക് ഓണക്കിറ്റുകളും വിതരണം ചെയ്യും.
മൂന്നിന് വൈകിട്ട് എഴിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായുള്ള ഗാനമേള. അഞ്ചിന് വൈകിട്ട് ആറിന് സമാപന സമ്മേളനം എം നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ടി.കെ.എം ബീറ്റ്‌സിന്റെ മ്യൂസിക് പരിപാടി ഉള്‍പ്പെടെയുള്ള കലാപരിപാടികളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."