മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് ദേശീയ തലത്തില്‍ മികച്ച വിജയം
തിരുവനന്തപുരം: നാഗ്പൂരില്‍ വച്ചു നടന്ന ഇന്‍ഫെഷ്യസ് ഡീസീസ് വിദഗ്ദ്ധന്‍മാരുടെ ദേശീയ സമ്മേളനമായ സിഡ്‌സ്‌കോണ്‍ 2017ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് വിജയം. മികച്ച പ്രബന്ധാവതരണത്തിനുള്ള പുരസ്‌കാരം ഇന്‍ഫെഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ് രഘുകുമാര്‍ കരസ്ഥമാക്കി. എച്ച്.ഐ.വിയും ക്ഷയരോഗവുമുള്ള രോഗികളില്‍ ചികിത്സയ്ക്കിടെ ഉണ്ടാകുന്ന കരള്‍ വീക്കത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഡോ. അരവിന്ദ് രഘുകുമാറിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.
ഇന്‍ഫെഷ്യസ് ഡീസീസ് വിഭാഗത്തിലെ അസി. പ്രൊഫസര്‍മാരായ ഡോ. അതുല്‍ ഗുരുദാസ്, ഡോ. കിരണ്‍ കുമാര്‍ എന്നിവര്‍ പഠനത്തില്‍ പങ്കാളികളായി.
ക്ലിനിക്കല്‍ ഇന്‍ഫെഷ്യസ് ഡിസീസ് സൊസൈറ്റി നടത്തിയ ദേശീയ പ്രശ്‌നോത്തരിയില്‍ മെഡിസിന്‍ വിഭാഗത്തിലെ ജൂനിയര്‍ റെസിഡന്റായ ഡോ. വിജയ് നാരായണന്‍, ഡോ. നിധിന്‍ ആര്‍. എന്നിവര്‍ക്ക് ഒന്നാം സമ്മാനവും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."