HOME
DETAILS
MAL
നവജാതശിശു പരിചരണ പഠനക്ലാസ് സംഘടിപ്പിച്ചു
backup
August 26 2017 | 08:08 AM
തിരുവനന്തപുരം: പട്ടം എസ്.യു.റ്റി ആശുപത്രിയുടേയും ഇന്ത്യന്‍ പീഡിയാട്രിക് അക്കാദമിയുടേയും നാഷനല്‍ നിയോനാറ്റോളജി ഫോറത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ നവജാത ശിശുക്കളുടെ പരിചരണത്തെക്കുറിച്ചുള്ള പ്രത്യേക പഠനക്ലാസ് ഹോട്ടല്‍ ഹൈസിന്തില്‍ നടന്നു. നവജാതശിശുപരിചരണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ നൂതന പരിപാലനമാര്ഗങ്ങളെക്കുറിച്ച് പഠനക്ലാസ്സില്‍ പ്രതിപാദിച്ചു. സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ.സതി എം പിള്ളയെ ചടങ്ങില്‍ ആദരിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് വിജയന്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ.എം വി. സുധാകര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കൃസ്റ്റിന്‍ ഇന്ദുമതി, പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് ഡോ.മൃണാല്‍ എസ്. പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."