ഓണമെത്തി, വരവറിയിച്ച് പൂക്കളും
തേഞ്ഞിപ്പലം: കവലകളില്‍ മനംകുളിര്‍ക്കുന്ന പൂക്കളുമായി ഓണവിപണി സജീവമാകുന്നു. പല നിറങ്ങളിലുമുള്ള പൂക്കളാണ് വഴിയാത്രക്കാരെ ആകര്‍ഷിക്കുംവിധം അങ്ങാടികളില്‍ കച്ചവടത്തിനായി നിരത്തിയിട്ടുള്ളത്.
തേഞ്ഞിപ്പാലത്തെ പ്രധാന കേന്ദ്രമായ ചേളാരി അങ്ങാടിയില്‍ ഓണപ്പൂക്കളുടെ വില്‍പ്പന തകൃതിയാണ്. ബംഗലൂരു, ഗുണ്ടല്‍പേട്ട എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കളെത്തുന്നത്.
മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ചെണ്ടുമല്ലി, വെള്ളജമന്തി, വാടാര്‍മല്ലി തുടങ്ങിയ വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ വിപണിയിലെത്തിയിട്ടുണ്ട്. ഒരു കിലോ വാടാര്‍മല്ലിക്ക് 250 രൂപയാണ് ചേളാരിയില്‍ ഇന്നലത്തെ വില. മഞ്ഞ നിറത്തിലുള്ള ചെണ്ടമല്ലിക്ക് നൂറും ചുവപ്പ് നിറമുള്ളതിന് 250 രൂപയും നല്‍കണം. ഓണാഘോഷ ഭാഗമായി നടന്നുവരുന്ന പൂക്കള മത്സരങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പൂക്കളുടെ വില്‍പ്പനയേ ഇപ്പോഴുള്ളൂവെന്ന് വില്‍പനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."