'സ്‌നേഹപൂര്‍വം' ക്യാംപിന് ഇന്ന് തുടക്കം
മലപ്പുറം: ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായസഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ മുന്നോടിയായുള്ള ഉപകരണ നിര്‍ണയ ക്യാംപ് സ്‌നേഹപൂര്‍വം ഇന്ന് ചെറിയമുണ്ടം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് പങ്കെടുക്കാം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാംപ് രാവിലെ ഒന്‍പതിന് തുടങ്ങും. രാവിലെ 11ന് ആരോഗ്യ-സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിക്കും. വി അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷനാകും.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, പി അബ്ദുല്‍ഹമീദ്, സി മമ്മുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാകലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ സംബന്ധിക്കും. കേന്ദ്രസര്‍ക്കാര്‍സ്ഥാപനമായ അലിംകോയുടെസഹായത്തോടെയാണ്.
ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ആധാര്‍കാര്‍ഡിന്റെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോഎന്നിവ ഹാജരാക്കണം. 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള ഉപകരണങ്ങള്‍ ആവശ്യമായവരെയാണ് ക്യാംപില്‍ പരിഗണിക്കുക.
ഇന്ന് പെരുമണ്ണ ക്ലാരി, ഒഴൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം, വളവന്നൂര്‍, തേഞ്ഞിപ്പലം, പെരുവള്ളൂര്‍, വള്ളിക്കുന്ന്, മൂന്നിയൂര്‍ എന്നീ തദ്ദേശസ്ഥാപന പരിധിയിലെ ആളുകള്‍ പങ്കെടുക്കണം. 27ന് താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി മുനിസിപ്പാലിറ്റികള്‍, നന്നമ്പ്ര, നിറമരുതൂര്‍ പഞ്ചായത്ത്. 28 ന് തിരൂര്‍ മുനിസിപ്പാലിറ്റി, തലക്കാട്, വെട്ടം, എടരിക്കോട്, തെന്നല, കല്‍പകഞ്ചേരി, ആതവനാട്, മാറാക്കര, എടയൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."