എം.എല്‍.എ ഇടപെട്ടു; സബ്സ്റ്റേഷന് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങി
പുത്തനത്താണി: കല്പകഞ്ചേരി, വളവന്നൂര്‍, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളുടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കടുങ്ങാത്ത്കുണ്ടണ്ട് സബ്സ്റ്റേഷന് അഞ്ച് എം.വി.എ ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിച്ചു ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. മറ്റൊരു ട്രാന്സ്ഫോമര്കൂടി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കല്ലിങ്ങല്‍, കുറുക്കോള്‍, കല്പകഞ്ചേരി, നെരാല, വരമ്പനാല, വൈലത്തൂര്‍, പൊന്മുണ്ടണ്ടം, കുറ്റിപ്പാല, മയ്യേരിചിറ, കാവുംപടി, തിരുത്തി, പാറമ്മല്‍, കടുങ്ങല്ലൂര്‍ ഭാഗങ്ങളിലെ ട്രാന്സ്ഫോമറുകളിലേക്കാണ് സബ്സ്റ്റേഷന്റെ ഭാഗികമായ പ്രവര്‍ത്തനം മൂലം ഇപ്പോള്‍ വൈദ്യുതി വിതരണം ആരംഭിച്ചിട്ടുള്ളത്. വൈദ്യുതിയുടെ വിതരണത്തിനായി ആറ് ഓപ്പറേറ്റര്‍മാരെ നിയമിച്ചിട്ടുണ്ടണ്ട്. മറ്റൊരു ട്രാന്‍സ്ഫോമര്‍ കൂടി സ്ഥാപിക്കുന്നതോടെ കടുങ്ങാണ്ട്കുണ്ടണ്ട് 33കെ.വി സബ്സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങും.
കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണ കാലത്ത് സി. മമ്മൂട്ടി എം.എല്‍.എയുടെ പ്രയത്നത്തിന്റെ ഫലമായാണ് കല്പകഞ്ചേരി രജിസ്ട്രാര്‍ ഓഫിസിനു പിറകിലെ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി വൈദ്യുതി വകുപ്പിനു കൈമാറുകയും വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ് സബ്സ്റ്റേഷന് നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."