തിരൂരില്‍ സാന്നിധ്യമറിയിച്ച് റൂട്ട് മാര്‍ച്ച്
തിരൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലിസ് അതീവ ജാഗ്രതയില്‍. ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റയുടെ നിര്‍ദേശപ്രകാരം തിരൂര്‍ ഡി.വൈ.എസ്.പി വി.എ ഉല്ലാസ്, സി.ഐ എം.കെ ഷാജി, എസ്.ഐ സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസ് നീക്കങ്ങള്‍.
ക്രമസമാധാനം ഉറപ്പുവരുത്താനും അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പൊലിസ് വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. വേണ്ടി വന്നാല്‍ തോക്ക് വരെ ഉപയോഗിക്കാനുള്ള അധികാരം പൊലിസിന് നല്‍കിയിട്ടുണ്ട്.
ബിബിന്‍ വധത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ ജില്ലയിലെ സി.ഐ മാര്‍, എസ്.ഐ മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകളാക്കി തിരിച്ച് പൊലിസ് സംഘത്തെ തിരൂരിലും പരിസരപ്രദേശങ്ങളിലും സംഭവമുണ്ടായ പുളിഞ്ചോട്ടിലും വിന്യസിക്കാനായത് ക്രമസമാധാന പാലനത്തിന് സഹായകരമായി. ഇതിനിടെ വെള്ളിയാഴ്ച തിരൂര്‍ ഡിവൈ.എസ്.പി പി.ഉല്ലാസ്, സി.ഐ.എം.കെ.ഷാജി, എസ്.ഐ. സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് റൂട്ട് മാര്‍ച്ച് നടത്തി.
വടക്കേ അങ്ങാടി മുതല്‍ കണ്ണംകുളം വരെയായിരുന്നു റൂട്ട് മാര്‍ച്ച്. ബി.പി അങ്ങാടി, പുളിഞ്ചോട്, ആലത്തിയൂര്‍, പുല്ലൂണി അടക്കമുള്ള പ്രശ്‌ന ബാധിത പ്രദേശങ്ങളിലാണ് ശക്തമായ പൊലിസ് സാന്നിധ്യമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."