പഞ്ചായത്തുകളിലും നഗരസഭകളിലും കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത
മലപ്പുറം: ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഓണസമൃദ്ധി എന്ന പേരില്‍ 202 പഴം പച്ചക്കറി വിപണികള്‍ പ്രവര്‍ത്തിപ്പിക്കും. ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കുടുംബശ്രീ, സഹകരണ വകുപ്പ്, സിവില്‍ സപ്ലൈസ് എന്നിവയുടെ സഹകരണത്തോടെയാണ് വിപണികള്‍ നടത്തുന്നത്. 30 മുതല്‍ സെപ്തംബര്‍ മൂന്നു വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുക. ദിവസവും രാവിലെ എട്ട് മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
കര്‍ഷകരുടെ ജൈവിക ഉല്‍പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, പരമാവധി വില ഉറപ്പുവരുത്തുക, ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക എന്നിങ്ങനെ ബഹുമുഖ ലക്ഷ്യങ്ങളോടെയാണ് വിപണി പ്രവര്‍ത്തനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ പൊതു വിപണിയിലെ വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി സംഭരിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ചില്ലറ വില്‍പ്പന വിലയേക്കാള്‍ 30 ശതമാനം കുറച്ച് ലഭ്യമാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും വിപണികള്‍ പ്രവര്‍ത്തിക്കുക. വിപണികളില്‍ മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വെളുത്തുള്ളി തുടങ്ങിയ സവിശേഷ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതാണ്.
ഓണസമൃദ്ധി വിപണികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ജില്ലാ ഏകോപനസമിതി കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി വിജയന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എസ് ജയന്തി, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ മുഹമ്മദ് അഷ്‌റഫ്, ഹോര്‍ട്ടിക്കോര്‍പ്പ് ജില്ലാ മാനേജര്‍ മുഹമ്മദ് അനസ്, സപ്ലൈകോ മാനേജര്‍ ടി ലൈജു, വി.എഫ്.പി.സി.കെ ജില്ലാ മാനേജര്‍ ലാലു രാജീവ്, കുടുംബശ്രീ ഓഫിസര്‍ ഉമ്മു ഫസ്‌ല, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, മാര്‍ക്കറ്റിങ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.പി ജമാലുദ്ദീന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."